
പാറശാല ∙ കഠിനമായ വയറു വേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ നാൽപതുകാരിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 41 റബർ ബാൻഡുകൾ . റബർ ബാൻഡ് ചവയ്ക്കുന്ന ശീലമുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.
സ്കാനിങ്ങിനു വിധേയയാക്കിയപ്പോഴാണ് ചെറുകുടലിൽ മുഴയും തടസ്സവും കണ്ടെത്തി അടിയന്തര ശസ്ത്രക്രിയ നടത്തിയത്. കുടലുമായി പറ്റിച്ചേർന്ന് പന്തു പോലെയായ റബർ ബാൻഡുകൾ ഒരോന്നായാണ് നീക്കം ചെയ്തത്.
ശസ്ത്രക്രിയയ്ക്കു ശേഷം യുവതി സുഖം പ്രാപിച്ചുവരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]