‘വിവരാവകാശ നിയമം മനുഷ്യാവകാശ സംരക്ഷണത്തിന്’: ക്യാംപെയിനിന് ഞായറാഴ്ച തുടക്കം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ വിവരാവകാശ നിയമം മനുഷ്യാവകാശ സംരക്ഷണത്തിന് എന്ന ക്യാംപെയിനിന് ഞായറാഴ്ച (ഏപ്രിൽ 27) തൃശൂരിൽ തുടക്കമാകും. ഒരു വർഷം നീളുന്ന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ. അബ്ദുൽ ഹക്കിം നിർവ്വഹിക്കും. സെമിനാറിൽ എറണാകുളം ഉപഭോക്തൃ കോടതി പ്രസിഡന്റ് ഡി.ബി.ബിനു വിവരാവകാശ നിയമത്തിന്റെ വിശാല തലങ്ങൾ അവതരിപ്പിക്കും.
മനുഷ്യവകാശ സംരക്ഷണത്തിൽ വിവരാവകാശ നിയമത്തിന്റെ പ്രയോഗ സാധ്യതകൾ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ മുൻ ചെയർമാൻ പി.മോഹനദാസ് വിശദമാക്കും.
വിവിധ സാമൂഹിക, സാംസ്കാരിക സംഘടനകളെ സഹകരിപ്പിച്ച് സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ക്യാംപെയിൻ. 27ന് രാവിലെ 10.30 ന് ചാലക്കുടി ഹോളി ഫാമിലി ചർച്ച് ഹാളിൽ ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ സി. ശിവരാജൻ അധ്യക്ഷത വഹിക്കും. പ്രഫ. കെ.ബി. വേണുഗോപാൽ മോഡറേറ്ററാകും.
ജോയ് കൈതാരത്ത്, സുപ്രീം കോടതി സീനിയർ റക്കോഡ് ലോയർ ജോസ് ഏബ്രഹാം, കഥാകൃത്ത് എം.ജി. ബാബു, ജോസഫ് സി. മാത്യൂ, ആർ. മുരളീധരൻ, രുഗ്മിണി ശശികുമാർ എന്നിവർ വിവിധ സെഷനുകളിൽ സംസാരിക്കും. സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രത്തിന്റെ 25ാമത് വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീളുന്ന പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. എക്സിബിഷനുകൾ, സെമിനാറുകൾ, പ്രഭാഷണങ്ങൾ, ആദര സമ്മേളനങ്ങൾ തുടങ്ങിയവ ക്യാംപെയിനിന്റെ ഭാഗമായി നടക്കും.