
തിരുവനന്തപുരം ജില്ലയിൽ ഇന്ന് (25-04-2025); അറിയാൻ, ഓർക്കാ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക ഒഴിവ്
ചിറയിൻകീഴ് ∙ കേരള സർവകലാശാലയുടെ വക്കത്തു പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നേളജിയിൽ (യുഐടി) കൊമേഴ്സ്, കംപ്യൂട്ടർ സയൻസ്, മലയാളം, ഹിന്ദി, ഇംഗ്ലിഷ് വിഭാഗങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവുകളിലേക്കു അപേക്ഷ ക്ഷണിച്ചു. യുജിസി–നെറ്റ്, പിഎച്ച്ഡി ഉണ്ടായിരിക്കണം. ബയോഡേറ്റയടങ്ങുന്ന അപേക്ഷകളുടെ രണ്ടു സെറ്റ് പകർപ്പുകൾ സഹിതം വക്കം സെന്ററിൽ നൽകണം. 0470–2654727.
കിളിമാനൂർ∙ പട്ടികജാതി വികസന വകുപ്പ്, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ കീഴിലുള്ള പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിൽ ട്യൂഷൻ എടുക്കുന്നതിനു വനിതാ അധ്യാപകരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അഭിമുഖം: മേയ് 9ന് രാവിലെ 10.30ന്. 85476 30019.
ഓവർസീയർ
കിളിമാനൂർ∙ പുളിമാത്ത് പഞ്ചായത്ത് മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് ഓവർസീയറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. മേയ് 2നു മുൻപ് പഞ്ചായത്ത് ഓഫിസിൽ അപേക്ഷ നൽകണം.
ഫിറ്റ്നസ് പരിശീലക
പോത്തൻകോട് ∙ ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ വനിതാ ഫിറ്റ്നസ് സെന്ററുകളിൽ വനിതാ പരിശീലകരുടെ ഒഴിവുകളിലേക്ക് മേയ് 5ന് 12ന് അഭിമുഖം നടക്കും. കഴക്കൂട്ടത്തുള്ള പോത്തൻകോട് ബ്ലോക്ക് ഓഫിസിലാണ് അഭിമുഖം.
എഐ എസൻഷ്യൽസ് കോഴ്സ്
തിരുവനന്തപുരം ∙ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) നാലാഴ്ച ദൈർഘ്യമുള്ള ‘എഐ എസൻഷ്യൽസ്’ ഓൺലൈൻ കോഴ്സ് മൂന്നാം ബാച്ച് മേയ് 10ന് തുടങ്ങും. www.kite.kerala.gov.in വെബ്സൈറ്റിലൂടെ മേയ് 3 വരെ അപേക്ഷിക്കാം.
റോബട്ടിക്സ് ബൂട്ട് ക്യാംപ്
തിരുവനന്തപുരം ∙ ഐസിഫോസ് 8 മുതൽ 10-ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി റോബട്ടിക്സിൽ 5 ദിവസത്തെ ബൂട്ട് ക്യാംപ് സംഘടിപ്പിക്കുന്നു. കാര്യവട്ടം സ്പോർട്സ് ഹബ്ബിലെ ഐസിഫോസിൽ മേയ് 12 മുതൽ 16 വരെയാണ് ക്യാംപ്. റജിസ്ട്രേഷന്: https://icfoss.in/event-details/209, 7356610110, 0471 2413012 / 13 / 14, 9400225962.
ഫിറ്റ്നസ് ട്രെയ്നർ കോഴ്സ്
തിരുവനന്തപുരം ∙ വിഴിഞ്ഞം അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ ആരംഭിക്കുന്ന ഫിറ്റ്നസ് ട്രെയ്നർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 9495999697.
ജോബ് ഫെയർ ഇന്ന്
തിരുവനന്തപുരം ∙ ട്രിവാൻഡ്രം ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ജോബ് ഫെയർ ഇന്ന് 9ന് വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയത്തിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. സ്പോട് റജിസ്ട്രേഷനുണ്ട്.
പ്രീമെട്രിക് ഹോസ്റ്റലിൽ ഒഴിവ്
കിളിമാനൂർ∙ പട്ടികജാതി വികസന വകുപ്പ്, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ നിയന്ത്രണത്തിലുള്ള പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിൽ ഒഴിവുള്ള സീറ്റുകളിലേക്ക് (അഞ്ചാം ക്ലാസ് മുതൽ 10 ക്ലാസ് വരെ) പ്രവേശനം നടത്തുന്നതിനു പട്ടികജാതി വിഭാഗം സ്കൂൾ വിദ്യാർഥികളുടെ രക്ഷിതാക്കളിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു. മേയ് 5നു മുൻപ് പട്ടികജാതി വികസന ഓഫിസിൽ അപേക്ഷ നൽകണം. 85476 30019.
കരിയർ ഗൈഡൻസ് ക്യാംപ്
കിളിമാനൂർ∙ കാരേറ്റ് കാത്തലിക് അക്കാദമിയിൽ 27നു സൗജന്യ കരിയർ ഗൈഡൻസ് ക്യാംപ് നടത്തുന്നു. യുപി മുതൽ ഡിഗ്രി വരെയുള്ള വിദ്യാർഥികൾക്കു പങ്കെടുക്കാം. രാവിലെ 9 മുതൽ 12.30 വരെയാണ് ക്യാംപ്. ആദ്യം റജിസ്റ്റർ ചെയ്യുന്ന 75 പേർക്കാണ് പ്രവേശനം. 62829 91136.
കെട്ടിട നികുതി അടയ്ക്കാം
തിരുവനന്തപുരം ∙ ഏപ്രിൽ മുതലുള്ള 5 ശതമാനം വർധന ഒഴിവാക്കി കെട്ടിട നികുതി അടയ്ക്കാൻ നാളെ രാവിലെ 10 മുതൽ ഒന്നു വരെ പെരുന്താന്നി ഈഞ്ചക്കൽ ഗവ. യുപിഎസിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കൗൺസിലർ പി.പത്മകുമാർ അറിയിച്ചു.
നിധി ആപ്കേ നികട് 28ന്
തിരുവനന്തപുരം∙ നിധി ആപ്കേ നികട് (പിഎഫ് നിങ്ങളുടെ അരികെ) ജനസമ്പർക്ക പരിപാടി 28ന് തിരുവനന്തപുരം വർക്കല എംഎഎം മോഡൽ സ്കൂളിലും, പത്തനംതിട്ട എംജിഎം മുത്തൂറ്റ് കോളജ് ഓഫ് നഴ്സിങ്ങിലും നടത്തും. പരാതി നേരിട്ടോ തപാലിലോ ഇമെയിൽ മുഖേനയോ ([email protected]) യുഎഎൻ/പിഎഫ് അക്കൗണ്ട് നമ്പർ/പിപിഒ നമ്പർ/മൊബൈൽ നമ്പർ എന്നിവ അടക്കം തിരുവനന്തപുരം റീജനൽ പിഎഫ് ഓഫിസിൽ സമർപ്പിക്കണം. പരാതിയിൽ നിധി ആപ്കേ നികട് എന്നു പ്രത്യേകം ചേർക്കണം.
ഷീ ലീഡ്സ് എക്സ്പോ
കോവളം∙ കാർഷിക കോളജ് അവസാന വർഷ ബിരുദ വിദ്യാർഥികളുടെ ഗ്രാമീണ അവബോധ പ്രവൃത്തി പരിചയ പരിപാടിയുടെ ഭാഗമായി നാളെ രാവിലെ 10 മുതൽ ഷീ ലീഡ്സ് എക്സ്പോ-2025 നടത്തും. ഇതോടനുബന്ധിച്ച് മൂല്യ വർധിത-ഭക്ഷ്യ ഉൽപന്നങ്ങളുടെ പ്രദർശനം, വിൽപന, കലാപരിപാടികൾ എന്നിവയുണ്ടാവും. 29നു രാവിലെ 10 മുതൽ സംരംഭക സാധ്യത വിഷയങ്ങൾ ഉൾപ്പെടുത്തി പരിശീലന പരിപാടി ഫോൺ: 6282936100, 85908 32179.
ജെ.സി.ഡാനിയൽ ഫൗണ്ടേഷൻ അവാർഡിന് അപേക്ഷിക്കാം
തിരുവനന്തപുരം ∙ ജെ.സി. ഡാനിയൽ ഫൗണ്ടേഷന്റെ ചലച്ചിത്ര പുരസ്കാരങ്ങൾക്ക് മേയ് 31 വരെ അപേക്ഷിക്കാം. മികച്ച ചിത്രം, സംവിധാനം, ബാലചിത്രം തുടങ്ങിയ വിഭാഗങ്ങളിലാണ് അവാർഡ്. കഴിഞ്ഞ വർഷം സെൻസർ ചെയ്ത ചിത്രങ്ങൾ പരിഗണിക്കും. 9496916675
യുവജനക്ഷേമ, യുവജനകാര്യ സമിതി 29ന്
തിരുവനന്തപുരം ∙ കേരള നിയമസഭ യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി 29നു 10.30നു കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. ജില്ലയിൽനിന്നു സമിതിക്കു ലഭിച്ച ഹർജികളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തിൽ തെളിവെടുപ്പ് നടത്തും. പുതിയ പരാതികളും സ്വീകരിക്കും.
കുട്ടികൾക്ക് മത്സരം
തിരുവനന്തപുരം∙ പൂജപ്പുര യുവജന സമാജം ഗ്രന്ഥശാല യുപി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് മെയ് 1ന് രാവിലെ 9 മുതൽ മത്സരം സംഘടിപ്പിക്കുന്നു. ചിത്രീകരണം, കവിതാരചന, കഥാരചന, ഉപന്യാസ രചന, കാവ്യാലാപനം, സാഹിത്യ ക്വിസ്, കഥാപ്രസംഗം, ആസ്വാദന കുറിപ്പ്, പ്രസംഗം, ചലച്ചിത്ര ഗാനാലാപനം എന്നിവയിലാണ് മത്സരം. 28ന് അകം റജിസ്റ്റർ ചെയ്യണം. ഫോൺ 9633147432
കാട്ടാൽ പൊങ്കാല ഇന്ന്
കാട്ടാക്കട ∙ കാട്ടാൽ മുടിപ്പുര തൂക്ക പറണേറ്റ് ഉത്സവ പൊങ്കാല ഇന്നു രാവിലെ 10ന് നടക്കും. 19 ദിവസത്തെ ഉത്സവത്തിനു ശേഷം ഇന്നാണു നട തുറക്കുന്നത്. തൂക്ക നേർച്ചയും പറണേറ്റും 17ന് ആയിരുന്നു. പൊങ്കാലയോടെ ഇക്കൊല്ലത്തെ ഉത്സവ പരിപാടികൾ അവസാനിക്കും.
സ്നേഹക്കൂട് 3 ന്
തിരുവനന്തപുരം ∙ കോഴഞ്ചേരി സെന്റ് തോമസ് കോളജ് അലമ്നൈ തിരുവനന്തപുരം ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘സ്നേഹക്കൂട് 25’ മേയ് 3 ന് ജൂബിലി മെമ്മോറിയൽ അനിമേഷൻ സെന്ററിൽ ഐഎംജി ഡയറക്ടർ കെ.ജയകുമാർ ഉദ്ഘാടനം ചെയ്യും. പൂർവ വിദ്യാർഥികളായ പ്രമുഖരെ ആദരിക്കും. ഓർമപ്പൂക്കൾ സ്മരണികയുടെ പ്രകാശനവും നടക്കും. ഫോൺ: 8592020735, 9847533055.
പട്ടം – കവടിയാർ റോഡിൽ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം ∙ പട്ടം – കവടിയാർ റോഡിൽ ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ 28 വരെ പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് നിയന്ത്രണം.