അരുവിക്കര ∙ അഴിക്കോട് ജംക്ഷനിലെ ഒറോസ ഹോട്ടലിൽ ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ജീവനക്കാരി പാലോട് പ്ലാവറ കുന്നുംപുറത്ത് വീട്ടിൽ രാജി (47) മരിച്ചു. അപകടത്തിൽ മൂന്നാമത്തെ ആളാണ് അടുത്തടുത്ത ദിവസങ്ങളിൽ മരണത്തിന് കീഴടങ്ങുന്നത്. 14ന് രാവിലെയാണ് ദുരന്തം.
ചായ കുടിക്കാനെത്തിയ അഴിക്കോട് മരുതിനകം റോഡരികത്ത് വീട്ടിൽ നവാസ് (55) ശനിയാഴ്ചയും കടയിലെ മറ്റൊരു ജീവനക്കാരി പ്ലാവറ കുന്നുംപുറത്ത് വീട്ടിൽ സിമി സന്തോഷ് (44) ഞായറാഴ്ചയും മരിച്ചു. രാജിയുടെ ഭർത്താവ് സേതു. മക്കൾ: അരവിന്ദ്, ആദിത്യൻ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

