തിരുവനന്തപുരം ∙ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാൾ പൊന്തിഫിക്കൽ കുർബാനയോടെ സമാപിച്ചു. ഇന്നലെ രാവിലെ സെന്റ് മേരീസ് സ്കൂളിൽ ഒരുക്കിയ ചടങ്ങിൽ നൂറുകണക്കിന് കുഞ്ഞുങ്ങൾക്കു ആദ്യ ചോറൂട്ട് നടത്തി.
ഉച്ചയ്ക്ക് ആയിരക്കണക്കിനു തീർഥാടകർക്ക് സ്നേഹവിരുന്നു നൽകി. വൈകിട്ട് ദേവാലയാങ്കണത്തിലൊരുക്കിയ പ്രത്യേക വേദിയിൽ പൊന്തിഫിക്കൽ കുർബാന നടന്നു.
ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ പൊന്തിഫിക്കൽ കുർബാനയ്ക്കു മുഖ്യകാർമികത്വം വഹിച്ചു. നേതൃത്വം അധികാരമല്ല, അനുസ്മരണമാണെന്നു അദ്ദേഹം പറഞ്ഞു.
തന്നെ ഭാരമേൽപിച്ച ജനങ്ങളെ ഓർമിക്കുന്നവനാണു യഥാർഥ നേതാവ്. ജനത്തെ മറക്കുന്നവരെ ജനം തള്ളും.സമ്പത്ത് കൂടുമ്പോൾ ദൈവത്തെ വിസ്മരിക്കരുത്.
തന്നെ പരിപാലിക്കുന്ന സ്നേഹത്തിൽ നിന്ന് ഉരുത്തിരിയുന്ന ഭയമാണു ദൈവത്തോട് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ദിവ്യകാരുണ്യ പ്രതിഷ്ഠയ്ക്ക് ശേഷം ലൈറ്റ് ആൻഡ് ഷോയും കരിമരുന്നു പ്രയോഗവും നടന്നു. തുടർന്ന് പത്തനംതിട്ട
ഒറിജിനൽസ് ഓർക്കസ്ട്ര അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.
ഇന്നലെ രാവിലെ മുതൽ നടന്ന കുർബാനകൾക്കു ഫാ.ബാസ്കർ ജോസഫ്, ഫാ.അരുൺരാജ്, ഫാ.മാർട്ടിൻ ഗ്രിഗറി, മോൺ.യൂജിൻ എച്ച്.പെരേര, ഫാ.ഡോ.എ.ആർ.ജോൺ, ഫാ.ജോസഫ് പെരേര, ഫാ.എസ്.ബി.ആന്റണി എന്നിവർ കാർമികരായി. ഫാ.ലോറൻസ് കുലാസ് വചന പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

