തിരുവനന്തപുരം ∙ ട്രാഫിക് പൊലീസും മറ്റു വകുപ്പുകളും ശ്രമിച്ചിട്ടും ഗതാഗതക്കുരുക്കിലമർന്ന് നഗരം. കിള്ളിപ്പാലം ജംക്ഷൻ, അട്ടക്കുളങ്ങര ജംക്ഷൻ, പേരൂർക്കട, അമ്പലമുക്ക്, ശാസ്തമംഗലം ശ്രീകൃഷ്ണാശുപത്രി റോഡ്, ഉള്ളൂർ, മെഡിക്കൽ കോളജ്, പേട്ട ജംക്ഷൻ, തിരുമല ജംക്ഷൻ എന്നിവിടങ്ങളിലാണ് ഗതാഗതക്കുരുക്ക് ദിവസം മുഴുവൻ നീണ്ടു നിൽക്കുന്നത്. കരമന കളിയിക്കാവിള റോഡിൽ കിള്ളിപ്പാലം ജംക്ഷനിൽ എന്നും അഴിയാക്കുരുക്കാണ്.
തമിഴ്നാട് ഭാഗത്ത് നിന്നുള്ള വാഹനങ്ങളും അതിർത്തി പ്രദേശങ്ങളിലെ വണ്ടികളും ഏറ്റവും കൂടുതൽ എത്തുന്നതാണ് ഇതു വഴിയാണ്. ചാലയിലേക്കുള്ള ഇടറോഡുകളും അട്ടക്കുളങ്ങരയിൽ നിന്നുള്ള വാഹനങ്ങളും എത്തുന്ന ഇവിടെ 24 മണിക്കൂറും ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
തമ്പാനൂരിൽ നിന്നുള്ള വാഹനങ്ങളും കരമന ഭാഗത്ത് നിന്നുള്ളവയും അട്ടകുളങ്ങരയിൽ നിന്നുള്ളവയും എത്തിച്ചേരുന്ന കിള്ളിപ്പാലം ജംക്ഷനിലും എന്നും കുരുക്കാണ്.ചാലയിലേക്കുള്ള പ്രധാന റോഡും 4 ൽ അധികം ഇടറോഡുകളും ഈ ഭാഗത്താണ്.
ഈ റോഡുകളിൽ നിന്നുള്ള മുഴുവൻ വാഹനങ്ങളും കിള്ളിപ്പാലം ജംക്ഷനിൽ എത്തിയാണ് പല ഭാഗത്തേക്ക് തിരിഞ്ഞ് പോകുന്നത്. സിഗ്നൽ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കുന്ന ഇവിടെയുള്ള ഗതാഗതക്കുരുക്ക് വർഷങ്ങളായി തുടരുകയാണ്. 4 റോഡുകൾ ചേരുന്ന അട്ടക്കുളങ്ങര ഭാഗത്ത് എപ്പോഴും ഗതാഗതക്കുരുക്കാണ്.
മണക്കാട്, കമലേശ്വരം ഭാഗത്ത് നിന്നുള്ള വാഹനങ്ങളും കിഴക്കേകോട്ടയിൽ നിന്നുള്ള വാഹനങ്ങളും ശ്രീവരാഹം ഭാഗത്ത് നിന്നുള്ള വാഹനങ്ങളും അട്ടക്കുളങ്ങരയിൽ എത്തിയാണ് മറ്റിടങ്ങളിലേക്ക് തിരിഞ്ഞ് പോകുന്നത്. ചാലയിലേക്കുള്ള റോഡും ഈ ഭാഗത്ത് ഉള്ളതിനാൽ അവിടേക്ക് വരുന്ന വണ്ടികളും കുരുക്കിന് കാരണമാകുന്നു.
നെടുമങ്ങാട് കരകുളം കാച്ചാണി ഭാഗത്ത് നിന്നു നഗരത്തിലേക്ക് എത്തുന്ന വാഹനങ്ങൾ മുഴുവൻ പേരൂർക്കടയാണു വന്നു ചേരുന്നത്.
കുടപ്പനക്കുന്ന്, പൈപ്പിൻമൂട്, വട്ടിയൂർക്കാവ് ഭാഗങ്ങളിൽ നിന്നുള്ള വണ്ടികളും കൂടി എത്തുന്നതോടെ തിരക്ക് നിയന്ത്രിക്കാനാവാത്ത വിധമാകും. വളരെ തിരക്കേറിയ സമയത്ത് പേരൂർക്കട
അമ്പലമുക്ക് ഭാഗം കടക്കാൻ ഏറ്റവും കുറഞ്ഞത് അര മണിക്കൂറിലധികം എടുക്കും. നഗരത്തിലെ കുപ്പിക്കഴുത്തുകളായ ജംക്ഷനുകൾ കേന്ദ്രീകരിച്ച് റോഡ് വീതി കൂട്ടൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടന്നാൽ മാത്രമേ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുകയുള്ളൂ. പേരൂർക്കട, അമ്പലമുക്ക്, മെഡിക്കൽ കോളജ്, ഉള്ളൂർ ജംക്ഷനുകൾ വികസിപ്പിക്കുമെന്നു ഒട്ടേറെ തവണ പല സർക്കാരുകൾ പറഞ്ഞുവെങ്കിലും ഇപ്പോഴും ഇത് അകലെയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

