കോഴ്സ് തുടങ്ങി
വെള്ളറട∙അമേരിക്കൻ ഹാർട്ട് ഫൗണ്ടേഷൻ തിരുവല്ല കരിയർ അക്കാദമിയുമായി സഹകരിച്ച് കാരക്കോണം ഡോ.എസ്എം സിഎസ്ഐ മെഡിക്കൽ കോളജിൽ ആരംഭിച്ച സർട്ടിഫക്കറ്റ് കോഴ്സ് ഡയറക്ടർ ഡോ.ജെ. ബെനറ്റ് എബ്രഹാം ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ.അനുഷ മെർളിൻ അധ്യക്ഷയായി. ഡോ.റജി എബെനിസർ, ഡോ.ആശിഷ് സലിം പ്രസംഗിച്ചു.
നവരാത്രി ആഘോഷം തുടങ്ങി
നാഗർകോവിൽ∙ കന്യാകുമാരി ഭഗവതി അമ്മൻ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം തുടങ്ങി.
രാവിലെ അമ്മൻ കൊലുമണ്ഡപത്തിലേക്ക് എഴുന്നള്ളി. തുടർന്ന് പ്രത്യേക പൂജകളും വഴിപാടുകളും നടന്നു. ഒക്ടോബർ ഒന്നിനു രാത്രി വെള്ളി കലമാൻവാഹനത്തിൽ അമ്മൻ എഴുന്നള്ളും.
രണ്ടിനു രാവിലെ അലങ്കാര മണ്ഡ പത്തിൽ എഴുന്നള്ളും. തുടർന്ന് വെള്ളിക്കുതിര വാഹ നത്തിൽ മഹാദാനപുരത്തേക്കു പരിവേട്ടയ്ക്ക് എഴുന്നള്ളത്ത് ഘോഷയാത്ര.
വൈകിട്ട് 6ന് മഹാദാന പുരം വേട്ട
മണ്ഡപത്തിൽ എത്തിച്ചേർന്നതിനെത്തുടർന്ന് പരിവേട്ട ചടങ്ങ് നടക്കും.
തുടർന്ന് മഹാദാനപുരം, പഞ്ചലിംഗപുരം എന്നിവിടങ്ങളിൽ അമ്മൻ പ്രദക്ഷിണം നടത്തും. പിന്നീട് കന്യാകുമാരി യിലേക്കു തിരിച്ച് എഴുന്നള്ളും.
രാത്രി വൈകി ത്രിവേണിസംഗമത്തിൽ അമ്മനു ആറാട്ട്. തുടർന്ന് കിഴക്ക് വാതിൽ വഴി അമ്മൻ ക്ഷേത്രത്തിനുള്ളിലേക്കു പ്രവേശിക്കുന്ന ചടങ്ങ് നടക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]