തിരുവനന്തപുരം∙ അസമിൽ നിന്നു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്നു വീട്ടുജോലിക്കു നിർത്തിയെന്ന പരാതിയിൽ മനുഷ്യക്കടത്തിന് 3 പേർക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം സ്വദേശികളായ ജോൺസൺ, ജിൻസി, സിബി എന്നിവർക്കെതിരെയാണ് കേസെടുത്തത്.
13 വയസ്സുള്ള പെൺകുട്ടിയെ അരുണാചൽ പ്രദേശിൽ കൊണ്ടുപോയി പഠിപ്പിക്കാമെന്നു കുടുംബത്തെ വിശ്വസിപ്പിച്ച ഒന്നാംപ്രതി ജോൺസൺ 2024 ഡിസംബറിൽ കുട്ടിയെ അരുണാചൽ പ്രദേശിലെ തന്റെ വീട്ടിൽ താമസിപ്പിച്ച് ജോലികൾ ചെയ്യിച്ചു. ഡിസംബർ അവസാനത്തോടെ കുട്ടിയെ കേരളത്തിലെത്തിച്ചു വീട്ടുജോലിക്കു നിർത്തി.
2025 ജനുവരിയിൽ രണ്ടും മൂന്നും പ്രതികളായ ജിൻസിയും സിബിയും ചേർന്നു കുട്ടിയെ അവരുടെ വീട്ടിൽ കൊണ്ടുവന്നു.
പ്രതികളുടെ മൂന്നു മക്കളെ നോക്കുന്നതിനുള്ള ഉത്തരവാദിത്തം പെൺകുട്ടിയെ ഏൽപിക്കുകയും നിർബന്ധിച്ചു ഭക്ഷണം പാചകം ചെയ്യിക്കുകയും ചെയ്തു. കുട്ടിയുടെ ബന്ധുക്കളെ ഫോൺ വിളിക്കുന്നത് തടഞ്ഞതായും പൊലീസ് എഫ്ഐആറിൽ പറയുന്നു.
മൂന്നു ദിവസം മുൻപ് പെൺകുട്ടി പരാതിയുമായി മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തുകയും പൊലീസ് സിഡബ്ല്യുസിയിൽ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു.
സിഡബ്ല്യുസി അധികൃതർ കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത ശേഷം മൊഴി രേഖപ്പെടുത്തി പൊലീസിനു കൈമാറി. സിഡബ്ല്യുസി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽകോളജ് പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]