
ചിറയിൻകീഴ്∙ഗ്രാമ പഞ്ചായത്തിന്റെ നഗരകേന്ദ്രമായ വലിയകട ജംക്ഷൻ ഗതാഗതക്കുരുക്കിൽ ശ്വാസം മുട്ടുന്നു. പലപ്പോഴും മണിക്കൂറുകളോളം ഗതാഗത സ്തംഭനം ഉണ്ടാകുന്നു.
നേരത്തെ ഇവിടെ ട്രാഫിക് വാർഡൻമാരുടെയും പൊലീസിന്റെയും സേവനം ലഭ്യമാക്കിയിരുന്നു. ഇപ്പോൾ അതു പിൻവലിച്ചു.
വാഹനങ്ങൾ തോന്നും പോലെയാണ് പായുന്നത്. ഇതുകാരണം അപകടങ്ങൾ പതിവായി. വാഹനയാത്രികർ തമ്മിൽ ചേരിതിരിഞ്ഞുള്ള പോർവിളികളും അക്രമസംഭവങ്ങളും സ്ഥിരം കാഴ്ചയാണ്.
ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനു സമീപം മേൽപാലം നിർമാണത്തെത്തുടർന്നു സ്റ്റേഷനോടു ചേർന്നുള്ള റെയിൽവേ ഗേറ്റ് പൂർണമായി അടച്ചിട്ടതോടെ വാഹനഗതാഗതം താളംതെറ്റി. കടയ്ക്കാവൂർ വഴി വക്കം, അഞ്ചുതെങ്ങിലൂടെ വർക്കലയിലേക്കു പോകേണ്ട
വാഹനങ്ങൾ വലിയകട ജംക്ഷനിലെത്തി ശാർക്കര റെയിൽവേ ഗേറ്റു കടന്നു ശാർക്കര ക്ഷേത്രം റോഡ് വഴി പണ്ടകശാലയെത്തി പോകുന്നതരത്തിലാണ് ഇപ്പോഴത്തെ ഗതാഗത ക്രമീകരണം.
തിരുവനന്തപുരത്തു നിന്നു കണിയാപുരം മുരുക്കുംപുഴ വഴിയും തീരദേശപാതയിൽ നിന്നു പെരുമാതുറ–അഴൂർ ക്ഷേത്രം റോഡ് വഴിയുമെത്തുന്ന വാഹനങ്ങളും ആറ്റിങ്ങൽ ഭാഗത്തു നിന്നും ദേശീയപാതയിലെ കോരാണിയിൽ നിന്നും കൂന്തള്ളൂർ–പുളിമൂട് ജംക്ഷൻ വഴിയെത്തുന്ന വാഹനങ്ങളും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു.
ഗ്രാമ പഞ്ചായത്തിലെ മുഖ്യ മാർക്കറ്റ് വലിയകട കേന്ദ്രീകരിച്ചാണ്.
ജനത്തിരക്കേറിയ ജംക്ഷനിൽ റോഡ് മറികടക്കാൻ ജീവൻ പണയം വയ്ക്കേണ്ട സ്ഥിതിയാണ്. ചീറിപ്പായുന്ന ഇരുചക്രവാഹനങ്ങൾ കാൽനടയാത്രികർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ആറ്റിങ്ങൽ ഭാഗത്തേക്കു പോകേണ്ട
സ്വകാര്യബസുകളും കഴക്കൂട്ടം ഭാഗത്തേക്കുള്ള സ്വകാര്യ വാനുകളും ജംക്ഷന്റെ നടുവിൽ ആളെക്കയറ്റാൻ കൊണ്ടിടുന്നതും ഓട്ടോറിക്ഷകളുടെ കടന്നുകയറ്റവുമാണ് മറ്റ് വെല്ലുവിളികൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]