
വെള്ളറട∙ കീഴാറൂർ ജംക്ഷനിലുള്ള ആര്യങ്കോട് പഞ്ചായത്തിന്റെ വഴിയിടം ഒരാഴ്ചയിലേറെയായി തുറന്നു പ്രവർത്തിക്കുന്നില്ലെന്ന് ആരോപണം. പഞ്ചായത്തിന്റെ ശുചിത്വ ഫണ്ട് ഉപയോഗിച്ചാണ് വഴിയിടം നിർമിച്ചത്.
കീഴാറൂർ ചന്ത ലേലം പിടിച്ചിരുന്ന ആളിനെയാണ് ഇതു തുറക്കുന്നതിനും അടയ്ക്കുന്നതിനുമുള്ള ചുമതല നൽകിയിരുന്നത്. എന്നാൽ അടുത്തിടെ പഞ്ചായത്തധികൃതരും കരാറുകാരനും തമ്മിൽ തെറ്റി.
ഇതാണ് വഴിയിടം അടഞ്ഞുകിടക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. സ്കൂൾ കുട്ടികളും യാത്രികരും പതിവായി ഉപയോഗിച്ചിരുന്ന വഴിയിടം ശുചീകരണത്തിന് ആളെ നിയമിച്ച് ഉടൻ തുറക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]