വിതുര∙ പേരിൽ താലൂക്ക് ആശുപത്രി എന്നുണ്ടെങ്കിലും ‘റഫറൽ ആശുപത്രി’യായി തീർത്തും മാറിയിരിക്കുകയാണ് വിതുര താലൂക്ക് ആശുപത്രി. മൂന്ന്, നാല് വർഷമായി മെഡിക്കൽ കോളജിലേക്ക് ‘റഫർ’ ചെയ്യുന്നതിനു വേണ്ടി മാത്രം തുടരുകയാണ് ഈ ആശുപത്രിയും ഇവിടെ ഡ്യൂട്ടി ചെയ്യുന്ന ഡോക്ടർമാരും.
ചികിത്സ തേടി ആരെങ്കിലും എത്തിയാൽ മിക്കവാറും ‘പ്രാഥമിക ചികിത്സ’ നൽകിയ ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്യും.
ആസിഡ് ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിലായ മണലി സ്വദേശിയായ ബിനു കുമാറിനെ കഴിഞ്ഞ ദിവസം വിതുര ആശുപത്രിയിൽ കൊണ്ടു വന്നിരുന്നു. പ്രാഥമിക ചികിത്സ നൽകി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു.
ബിനുവിനെയും കൊണ്ട് 38 കിലോ മീറ്റർ ദൂരം ബന്ധുക്കൾക്ക് താണ്ടേണ്ടി വന്നു. ഇതിനിടെ ആ ജീവൻ പൊലിഞ്ഞു.
ഒരു കാലത്ത് പ്രസവവും മിക്ക ശസ്ത്രക്രിയകളും നടത്തി വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന ആശുപത്രിയാണിത്.ഇപ്പോൾ ഡയാലിസിസ് യൂണിറ്റ് പ്രവർത്തിക്കുന്നില്ല, ബഹുനില കെട്ടിടം ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവർത്തിച്ചു തുടങ്ങിയില്ല, ജീവനക്കാരുടെ കുറവ്, സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ അഭാവം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങളുടെ നടുവിലാണ് ആശുപത്രി.
രാത്രിയിൽ ചികിത്സ തേടിയെത്തിയാൽ കുടുങ്ങും
വിതുര∙ താലൂക്ക് ആശുപത്രിയിൽ രാത്രി സമയത്തു ചികിത്സ തേടിയെത്തുന്നവർ ശരിക്കും കുടുങ്ങും.
ഡോക്ടർമാരുടെ എണ്ണക്കുറവ് ആണ് പ്രധാന പ്രശ്നം. ഒരാൾ മാത്രമാണു മിക്കവാറും സമയത്തും അത്യാഹിത വിഭാഗത്തിൽ പരിശോധനയ്ക്കായി ഉണ്ടാകുക. ചിലപ്പോൾ ആരും പരിശോധന മുറിയിൽ കാണാത്ത സമയവുമുണ്ട്.
പനിക്കാലമായാൽ സന്ദർശകർ അനുഭവിക്കുന്ന ദുരിതം കൂടുതൽ തീവ്രമാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]