നെയ്യാറ്റിൻകര ∙ പെരുമ്പഴുതൂർ ജംക്ഷന്റെ വികസനം ഒരുവശത്ത് പുരോഗമിക്കുമ്പോൾ സമീപത്തെ നഗരസഭയുടെ ചന്തയ്ക്കും ആധുനിക മുഖം കൈവരുന്നു. 2.20 കോടി രൂപ ചെലവിട്ട് ചണ്ഡിഗഡ് മാതൃകയിലാണ് ചന്ത നവീകരണം നടത്താൻ നഗരസഭ ലക്ഷ്യമിടുന്നത്.
ഇരുനില കെട്ടിടമാണ് നിർമിക്കുന്നത്. ഇതിൽ 12 മുറി കടകളും പച്ചക്കറി, മത്സ്യ, മാംസ സ്റ്റാളുകളും ഉണ്ടാകും.
12 കടമുറികൾ, പെരുമ്പഴുതൂർ ജംക്ഷൻ വികസനുവുമായി ബന്ധപ്പെട്ട് ഒഴിപ്പിച്ച വ്യാപാരികൾക്ക് നൽകും.
ഈ പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. ഇനിയുള്ളത് പൊതുമരാമത്തിന്റെ സാങ്കേതിക അനുമതിയാണ്.
അതു ലഭിച്ചു കഴിഞ്ഞാലുടൻ നിർമാണ പ്രവർത്തനം തുടങ്ങും. വിശദമായ പദ്ധതി രൂപരേഖ തയാറാക്കിയത് ഹെർമിറ്റ് ഡിസൈൻ സ്റ്റുഡിയോ ആണ്.
നഗരസഭ നിർമിക്കുന്ന ശ്മശാനം, പെരുമ്പഴുതൂർ ജംക്ഷൻ വികസനം എന്നിവയുടെ രൂപരേഖ തയാറാക്കിയതും അവരാണ്.
പദ്ധതി നടപ്പാക്കാൻ ആകെ ഉദ്ദേശിക്കുന്ന 2.20 കോടി രൂപയിൽ 1.20 കോടി രൂപ നഗരസഭയുടെ തനത് വരുമാനത്തിൽ നിന്ന് ചെലവിടും. ശേഷിക്കുന്ന ഒരു കോടി രൂപ വായ്പ എടുക്കാനാണ് തീരുമാനം.
ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി ചെയർമാൻ പി.കെ.രാജ്മോഹൻ പറഞ്ഞു. സർക്കാരിന്റെ സാങ്കേതിക അനുമതിക്കു വേണ്ടി നൽകിയിരിക്കുന്ന മാസ്റ്റർ പ്ലാനിന് അനുമതി ലഭിച്ച ഉടൻ തറക്കല്ലിടുമെന്നും അദ്ദേഹം വിശദീകരിച്ചു.കുപ്പിക്കഴുത്തു പോലെയായിരുന്ന പെരുമ്പഴുതൂർ ജംക്ഷൻ വികസനവുമായി ബന്ധപ്പെട്ട
പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് ഏതാനും മാസമായി. വയോജനങ്ങൾക്കു വേണ്ടി പാർക്കിന്റെയും ഓപ്പൺ ഓഡിറ്റോറിയത്തിന്റെയും നിർമാണമാണു ജംക്ഷനിൽ പുരോഗമിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]