
വെള്ളറട സാമൂഹികാരോഗ്യകേന്ദ്രം: ഐസലേഷൻ വാർഡ് ഉദ്ഘാടനം വൈകുന്നു
വെള്ളറട∙ 1.73 കോടി രൂപ വിനിയോഗിച്ച് വെള്ളറട
സാമൂഹികാരോഗ്യകേന്ദ്രത്തിൽ നിർമിച്ച ഐസലേഷൻ വാർഡ് നിർമാണം പൂർത്തിയായിട്ടും ഉദ്ഘാടനം ചെയ്യുന്നില്ലെന്ന് ആക്ഷേപം. പകർച്ചവ്യാധികൾ ബാധിക്കുന്ന രോഗികളെ പ്രവേശിപ്പിക്കാൻ വേണ്ടിയാണ് ആധുനിക സൗകര്യങ്ങളോടെ ഐസലേഷൻ വാർഡ് നിർമിച്ചിരിക്കുന്നത്.
ആശുപത്രിയുമായി ബന്ധപ്പെടുത്താതെയായിരിക്കും വാർഡിന്റെ പ്രവർത്തനം. പരിശോധനകൾക്കും, ചികിത്സയ്ക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളെല്ലാം വാർഡിനുള്ളിലുണ്ടാകും. രോഗികൾക്ക് ആശുപത്രിക്കുള്ളിൽ എത്താതെ വാർഡിൽ പ്രവേശിക്കാനുള്ള റോഡ് സൗകര്യവുമുണ്ട്.
രോഗാണു വ്യാപനം പൂർണമായും തടയുന്ന തരത്തിലാണ് നിർമാണം. വാർഡിനുള്ളിൽ കുറച്ച് സൗകര്യങ്ങൾകൂടി സ്ഥാപിക്കാൻ ബാക്കിയുണ്ടെന്നാണ് അധികൃതർ പറയുന്നു.
ഐസലേഷൻ വാർഡ് തുറന്നു പ്രവർത്തിപ്പിക്കണമെങ്കിൽ കൂടുതൽ ജീവനക്കാരെയും നിയമിക്കണം. ആവശ്യത്തിന് ജീവനക്കാരില്ലാത്തതു കാരണം ആശുപത്രിയുടെ പ്രവർത്തനം തന്നെ ഇപ്പോൾ താളം തെറ്റിയ നിലയിലാണ്.
പ്രദേശത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കുറഞ്ഞിട്ടില്ല. പരിശോധന വർധിപ്പിച്ചിട്ടുണ്ട്.
മഴക്കാലം തുടങ്ങിയാൽ രോഗബാധിതർ കൂടാനാണ് സാധ്യത.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]