വെഞ്ഞാറമൂട് ∙ കേരളത്തെ നടുക്കിയ വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകങ്ങൾക്ക് ഇന്ന് ഒരു വർഷം. കേസിലെ ഏകപ്രതി പേരുമല സൽമാസിൽ അഫാൻ (25) വിചാരണത്തടവുകാരനായി ജയിലിലാണ്.
കേസിൽ ഇതുവരെ വിചാരണ നടപടികൾ തുടങ്ങിയിട്ടില്ല. പബ്ലിക് പ്രോസിക്യൂട്ടർ കേസ് ഏറ്റെടുത്താൽ വിചാരണ ആരംഭിക്കുമെന്നാണ് വിവരം.
ഉറ്റവരായ 5 പേരെ, 6 മണിക്കൂറിനുള്ളിൽ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം 2025 ഫെബ്രുവരി 24ന് ആയിരുന്നു.
പ്രതിയുടെ ഇളയ സഹോദരൻ അഹ്സാൻ(13), അഫാന്റെ പിതൃസഹോദരൻ പുല്ലമ്പാറ ജസ്ല മൻസിലിൽ ലത്തീഫ്(69), ഭാര്യ സാജിദാബീവി(59), പിതൃമാതാവ് താഴെപാങ്ങോട് മസ്ജിദിനു സമീപം സൽമാബീവി(92), അഫാന്റെ സുഹൃത്ത് വെഞ്ഞാറമൂട് മുക്കുന്നൂരിൽ ഫർസാന(19) എന്നിവരെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ അഫാൻ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണു കേസ്.
അഫാൻ മാതാവ് ഷെമിയെയും ഗുരുതരമായി പരുക്കേൽപ്പിച്ചെങ്കിലും ഇവർ രക്ഷപ്പെട്ടു. സംഭവത്തിനുശേഷം പ്രതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
അഫാന്റെ കടബാധ്യതയാണ് കൊലപാതകത്തിലേക്കുള്ള കാരണമായി പൊലീസ് കണ്ടെത്തിയത്. മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു അഫാന്റെ പദ്ധതിയെന്നും പൊലീസ് പറഞ്ഞു.
സുഹൃത്തിൽനിന്ന് ആഭരണങ്ങൾ വാങ്ങി അഫാൻ പണയം വച്ചിരുന്നു. ഇതു തിരിച്ച് ചോദിച്ചതിലുള്ള വൈരാഗ്യമാണ് ഫർസാനയെ കൊലപ്പെടുത്താനുള്ള കാരണമായി പൊലീസ് പറയുന്നത്.
800 പേജുള്ള കുറ്റപത്രത്തിൽ 140 സാക്ഷികളെയും 180 തൊണ്ടി മുതലുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

