മലയിൻകീഴ് ∙ വിളപ്പിൽ പഞ്ചായത്ത് ഓഫിസിനു മുന്നിലെ മാൻഹോളിന്റെ മൂടി തകർന്നു കിടക്കുന്നത് അപകട ഭീഷണിയാകുന്നു.
പേയാട് ജംക്ഷനിൽ സ്ഥിതി ചെയ്യുന്ന ഓഫിസ് കെട്ടിടത്തിലെ ശുചിമുറി ടാങ്കിനു മുകളിലുള്ള മാൻഹോളിന്റെ മൂടിയാണ് ദിവസങ്ങൾക്കു മുൻപ് വാഹനം കയറി പൊളിഞ്ഞത്. ഓഫിസിനകത്തേക്കു ആളുകൾ നടന്നു പോകുന്ന വഴിയിലാണ് ഈ അപകടക്കെണി.
വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഈ ഭാഗത്താണ്.
8 വർഷം മുൻപാണ് പുതിയ ഓഫിസ് മന്ദിരം പണിതത്. ഇതിന്റെ ഭാഗമായാണ് ശുചിമുറി ടാങ്കും കെട്ടിടത്തിനു മുന്നിലായി സ്ഥാപിച്ചത്. എന്നാൽ നിർമാണത്തിലെ അപാകതയാണ് മാൻഹോളിന്റെ മൂടി പൊളിയാൻ കാരണമെന്ന് ആരോപണമുണ്ട്. അതേസമയം, അപകടം ഒഴിവാക്കുന്നതിനായി മാൻഹോളിന്റെ പുറത്ത് താൽക്കാലിക മൂടി വച്ചിട്ടുണ്ടെന്നും അടിയന്തരമായി ടാങ്കിന്റെ മുകളിലെ സ്ലാബ് പൊളിച്ചു പണിയുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും വൈസ്പ്രസിഡന്റ് സി.എസ്.അനിൽ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

