തിരുവനന്തപുരം ∙ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് ക്രിസ്തുരാജസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തെ കാത്തിരുന്നത് ആയിരക്കണക്കിനു വിശ്വാസികൾ.ഇന്നലെ വൈകിട്ട് 5.30ന് മോൺ. ഡോ.
സി.ജോസഫിന്റെ കാർമികത്വത്തിലുള്ള സന്ധ്യാവന്ദന പ്രാർഥനയ്ക്കും മോൺ. ജയിംസ് കുലാസിന്റെ കാർമികത്വത്തിലുള്ള വചനപ്രഘോഷണത്തിനും ശേഷമാണ് പ്രദക്ഷിണം ആരംഭിച്ചത്.
പള്ളിയങ്കണത്തിൽ നിന്ന് ഇടവക വികാരി ഡോ.
വൈ.എം.എഡിസന്റെ നേതൃത്വത്തിൽ ഘോഷയാത്ര കണ്ണാന്തുറ സെന്റ് പീറ്റേഴ്സ് പള്ളിയിലെത്തി സ്വീകരണം ഏറ്റുവാങ്ങി. തുടർന്ന് കൊച്ചുവേളി സെന്റ് ജോസഫ് പള്ളിയിലെ സ്വീകരണത്തിനുശേഷം പള്ളിയിലേക്കു മടങ്ങി.
ഘോഷയാത്ര തിരിച്ചെത്തിയ ശേഷം ക്രിസ്തുരാജപാദത്തിൽ സമാപന ശുശ്രൂഷയും നടന്നു തിരുനാളിനു സമാപനം കുറിച്ച് ഇന്ന് 5.30നു നടക്കുന്ന തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലിക്ക് ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ.നെറ്റോ മുഖ്യകാർമികനാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

