തിരുവനന്തപുരം∙ ബിജെപിയുടെ നേതൃത്വത്തിലുള്ള സെക്രട്ടറിയേറ്റ് ഉപരോധവുമായി ബന്ധപ്പെട്ട് നഗരത്തില്‍ 24., 25. തീയതികളില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി.
24 വൈകുന്നേരം 5 മുതല്‍ 25ന് ഉപരോധം തീരുന്നത് വരെയാണ് നിയന്ത്രണം.പാളയം ഭാഗത്തു നിന്നും സ്റ്റാച്യു വഴി കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പബ്ലിക് ലെെബ്രറി-നന്ദാവനം-പഞ്ചാപുര-ബേക്കറി ഫ്ലെെഓവര്‍ വഴി പോകണം.
ജനറല്‍ ഹോസ്പിറ്റല്‍ ഭാഗത്തു നിന്നും കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട
വാഹനങ്ങള്‍ ആശാന് സ്ക്വയര്‍-അണ്ടര്‍ പാസേജ്-പഞ്ചാപുര-ബേക്കറി ഫ്ലെെഓവര്‍ വഴി പോകണം.
കിഴക്കേകോട്ട ഭാഗത്തു നിന്നും സ്റ്റാച്യു വഴി പോകേണ്ട
വാഹനങ്ങള്‍ ഓവര്‍ബ്രിഡ്ജ്-തമ്പാനൂര്‍-പനവിള -ബേക്കറി ജംക്ഷന് വഴി പോകണം.ഉപരോധത്തില്‍ പങ്കെടുക്കാന്‍ വരുന്ന പ്രവര്‍ത്തകരുടെ വലിയ വാഹനങ്ങള്‍ പാപ്പനംകോട്-പള്ളിച്ചല്‍, തിരുവല്ലം -കോവളം, ചാക്ക-ആള്‍സെയ്ന്റ്സ് റോഡുകളുടെ വശങ്ങളില് ഗതാഗതത്തിന് തടസ്സമുണ്ടാകാത്ത വിധത്തില്‍ പാര്‍ക്ക് ചെയ്യണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

