തിരുവനന്തപുരം ∙ കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി നവംബർ ഒന്നിനു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കും. കുടുംബശ്രീ സർവേയിലൂടെ 3 വർഷം മുൻപ് അതിദരിദ്രരായി കണ്ടെത്തിയ 64,006 കുടുംബങ്ങളിൽ ശേഷിക്കുന്ന 59,277 കുടുംബങ്ങളെയാണ് വിവിധ പദ്ധതികൾ, സഹായം എന്നിവ വഴി ദാരിദ്ര്യമുക്തമാക്കുന്നതെന്ന് മന്ത്രിമാരായ എം.ബി.രാജേഷും വി.ശിവൻകുട്ടിയും അറിയിച്ചു.
ഒന്നാം തീയതി 5ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പ്രഖ്യാപന ചടങ്ങിൽ എല്ലാ മന്ത്രിമാരും പങ്കെടുക്കും.
ചലച്ചിത്രതാരങ്ങളായ കമൽഹാസൻ , മമ്മൂട്ടി, മോഹൻലാൽ എന്നിവർ മുഖ്യാതിഥികളാകും. പരിപാടിക്കു മുൻപും ശേഷവും കലാവിരുന്ന് അരങ്ങേറും.
പ്രതിപക്ഷനേതാവിനെ പരിപാടിയിലേക്കു ക്ഷണിക്കും.
ഭക്ഷണം, ആരോഗ്യം, ഉപജീവനം, വാസസ്ഥലം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി അതിജീവനം സാധ്യമല്ലാത്ത കുടുംബങ്ങളെയാണ് അതിദരിദ്രരായി കണക്കാക്കുന്നതെന്നു മന്ത്രി എം.ബി.രാജേഷ് വിശദീകരിച്ചു. ഇവരുടെ മോചനത്തിനായി ആയിരം കോടിയിൽപരം രൂപ തദ്ദേശ സ്ഥാപനങ്ങളും സർക്കാരും ജനങ്ങളും സ്പോൺസർമാരും ചേർന്ന് ചെലവഴിച്ചു.
നടപടികൾ ഇങ്ങനെ
∙ ആദ്യഘട്ടത്തിൽ 21,263 പേർക്ക് അവകാശ രേഖ
∙ 18,438 കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റും, 2210 കുടുംബങ്ങൾക്ക് പാകം ചെയ്ത ഭക്ഷണവും 2022 മുതൽ .
∙ 29,427 കുടുംബങ്ങളിലെ 85721 പേർക്ക് ചികിത്സ .
∙ 4394 കുടുംബങ്ങൾക്ക് ഉപജീവനത്തിനു പിന്തുണ ∙ 34,672 കുടുംബങ്ങൾക്ക് തൊഴിലുറപ്പ് തൊഴിൽ കാർഡ്. ∙ 4687 കുടുംബങ്ങൾക്ക് വീടും 2791 കുടുംബങ്ങൾക്ക് സ്ഥലവും വീടും . ∙ 734 കുടുംബങ്ങൾക്ക് വീട് പൂർത്തിയാകും വരെ വാടക വീട്. ∙ 439 കുടുംബങ്ങൾക്ക് വീടുവയ്ക്കാൻ 2832.645 സെന്റ് ∙ 5660 കുടുംബങ്ങൾക്കു വീട് പുനർനിർമാണത്തിന് 2 ലക്ഷം രൂപ വീതം ∙ ഏകാംഗ കുടുംബങ്ങളായ 428 പേർ, ഒന്നിലധികം അംഗങ്ങളുള്ള 520 കുടുംബങ്ങൾ എന്നിവർ സംരക്ഷണ കേന്ദ്രങ്ങളിൽ ∙ 5583 കുട്ടികൾക്ക് വിദ്യാഭ്യാസ പിന്തുണ. ∙ 2323 കുട്ടികൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര ∙ 554 വിദ്യാർഥികൾക്ക് വീടിനടുത്തുള്ള സ്കൂളിൽ പ്ലസ് വൺ പ്രവേശനം … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

