സംസ്ഥാനത്ത് 26 വരെ മഴയ്ക്ക് സാധ്യത :
തിരുവനന്തപുരം ∙ 26 വരെ സംസ്ഥാനത്തു ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കു സാധ്യത. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ ഉച്ചയ്ക്ക് 2.30 വരെ കേരളം, കന്യാകുമാരി തീരങ്ങളിൽ ഒരു മീറ്റർ വരെ ഉയരമുള്ള തിരയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണം.
രാജ്ഭവനിൽ വിദ്യാരംഭം
തിരുവനന്തപുരം∙ രാജ്ഭവനിൽ ഒക്ടോബർ 2നു രാവിലെ നടക്കുന്ന വിദ്യാരംഭച്ചടങ്ങിൽ, ആദ്യം റജിസ്റ്റർ ചെയ്യുന്ന 50 കുട്ടികൾക്ക് അവസരം നൽകും.
ഗവർണർ രാജേന്ദ്ര ആർലേക്കർ കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കും. 04712721100
ശിൽപശാല നടത്തും
തിരുവനന്തപുരം∙ ദേശീയ വനിതാ കമ്മിഷന്റെ മാർഗനിർദേശപ്രകാരം 18നും 29നും ഇടയിൽ പ്രായമുള്ള യുവാക്കൾക്കായി 27ന് 10ന് പ്രസ് ക്ലബിന് സമീപമുള്ള മന്നം മെമ്മോറിയൽ നാഷനൽ ക്ലബിൽ ‘സമചിത്തം’ ശിൽപശാല നടത്തും. സ്ത്രീചേതനയുടെ പ്രീ മാരിറ്റൽ കൗൺസലിങ് കേന്ദ്രമായ സ്വപ്നക്കൂട് ആണ് സംഘാടകർ.
മനഃശാസ്ത്ര വിദഗ്ധർ ക്ലാസെടുക്കും. രക്ഷിതാക്കൾക്കും പങ്കെടുക്കാം.8592028444
ലാബ് അസിസ്റ്റന്റ്
നേമം∙ പള്ളിച്ചൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് അസിസ്റ്റന്റ് ഒഴിവ്.
താൽക്കാലിക നിയമനത്തിന് രേഖകളുമായി 25ന് 2ന് അഭിമുഖത്തിൽ പങ്കെടുക്കണം.
അധ്യാപക ഒഴിവ്
മലയിൻകീഴ്∙ ഗവ. ഗേൾസ് എച്ച്എസ്എസ്: ഹൈസ്കൂൾ മലയാളം.
അഭിമുഖം നാളെ. 04712283020 ആറ്റിങ്ങൽ∙ ഗവ.
ഐടിഐ. ടെക്നിഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റംസ് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഇഡബ്ല്യുഎസ് വിഭാഗത്തിൽ ഒരു ഒഴിവ്.
അഭിമുഖം 24ന് 10.15ന്. 04702622391 നെയ്യാറ്റിൻകര∙ തിരുപുറം ഗവ.
ഹയർ സെക്കൻഡറി സ്കൂൾ. എച്ച്എസ്ടി ഇംഗ്ലിഷ്.
26ന് 11ന് അഭിമുഖം. 9447968027 വെള്ളറട∙ കോവില്ലൂർ എൽപി സ്കൂൾ.
താൽക്കാലിക ഒഴിവ്. അഭിമുഖം വെള്ളിയാഴ്ച 26ന് 11ന്.
9446219189 വെഞ്ഞാറമൂട്∙ കോലിയക്കോട് ഗവ.യുപിഎസ്. എൽപിഎസ്ടി,യുപിഎസ്ടി താൽക്കാലിക ഒഴിവ്.
അഭിമുഖം 24ന് 10ന് സ്കൂളിൽ. 9539801269 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]