തിരുവനന്തപുരം∙ കനകക്കുന്നിൽ വാഹനങ്ങളുടെ കാഴ്ചയൊരുക്കി ട്രാൻസ്പോ പ്രദർശനത്തിനു തുടക്കമായി. കാർ, ബൈക്ക്, ബസ്, ട്രക്ക് തുടങ്ങിയ വാഹനങ്ങളും ഭാവിയിലെ ഗതാഗത സാങ്കേതിക വിദ്യകളും പ്രദർശിപ്പിക്കുന്നു.
സന്ദർശകർക്ക് വാഹനങ്ങൾ നേരിട്ടു കാണാനും ടെസ്റ്റ് ഡ്രൈവ് നടത്താനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. എക്സ്പോയുടെ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു.
മന്ത്രി കെ.ബി.ഗണേഷ്കുമാർ അധ്യക്ഷനായിരുന്നു.
ഇന്ന് 11 മുതൽ ആനവണ്ടി സംവാദം. മന്ത്രി ഗണേഷ് ഉദ്ഘാടനം ചെയ്യും.
6.30ന് കൃഷ്ണപ്രഭ മ്യൂസിക് ലൈവ്, നാളെ 9 മുതൽ സെമിനാർ, 11.30ന് ട്രോമ കെയർ പരിശീലനം, 6.30 മുതൽ ഗായകൻ മുരളീകൃഷ്ണയുടെ സംഗീതനിശ. ഓട്ടമൊബീൽ, ഇ-മൊബിലിറ്റി, ടൂറിസം, ടെക്നോളജി, സേവന മേഖലകളിലെ സ്ഥാപനങ്ങളും മേളയിലുണ്ട്. ദിവസവും 11 മുതൽ രാത്രി 11 വരെ സന്ദർശകർക്ക് പ്രവേശനമുണ്ട്.
സമ്മാനങ്ങളുമായി മനോരമ ഫാസ്റ്റ്ട്രാക്ക് സ്റ്റാൾ
തിരുവനന്തപുരം ∙എക്സ്പോയിലെ മനോരമ ഫാസ്റ്റ്ട്രാക്ക് സ്റ്റാളിൽ വിസിറ്റ് ആൻഡ് വിൻ മത്സരം.
ഇവിടെയുള്ള കൂപ്പൺ പൂരിപ്പിച്ച് ബോക്സിൽ നിക്ഷേപിക്കുന്നവരിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന 100 പേർക്ക് മനോരമ ഫാസ്റ്റ്ട്രാക്ക് മാസിക ഒരു വർഷം തപാലിൽ സൗജന്യമായി ലഭിക്കും. മനോരമ പ്രസിദ്ധീകരണങ്ങളുടെ വാർഷികവരിസംഖ്യയും ഇവിടെ സ്വീകരിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]