
തിരുവനന്തപുരം ∙ തലച്ചോറിൽ രക്തം കട്ടപിടിച്ച് അബോധാവസ്ഥയിൽ ചികിത്സ കിട്ടാതെ കിടന്നെന്ന ആരോപണത്തിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ കുറ്റപ്പെടുത്തി മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ. രോഗിയുമായി ആശുപത്രിയിൽ എത്തിയ ആൾ സിടി സ്കാൻ ഉൾപ്പെടെ എടുത്ത് സ്ഥലംവിട്ടെന്നാണ് ആരോപണം.
കണ്ണൂരിൽനിന്ന് തലസ്ഥാനത്ത് ജോലിക്ക് എത്തിയ ശ്രീഹരിക്കാണ് (53) ചികിത്സ നിഷേധിച്ചതായി ആരോപണം ഉയർന്നത്. ചികിത്സ നിഷേധിച്ചതിനൊപ്പം 2 ദിവസം ആരും തിരിഞ്ഞു നോക്കിയില്ലെന്നുമാണു പരാതി .സംഭവത്തിൽ ആരോഗ്യവിഭാഗം അന്വേഷണം ആരംഭിച്ചു.
നിലവിൽ മെഡിസിൻ വിഭാഗത്തിൽ വകുപ്പ് മേധാവിയുടെ നേതൃത്വത്തിലാണ് ചികിത്സ.
ചൊവ്വാഴ്ചയാണ് ശ്രീഹരിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. കരമനയിലെ വർക്ഷോപ്പിൽ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
വർക്ഷോപ് ഉടമ സതീശനും മറ്റുള്ളവരും ചേർന്ന് 108 ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. രണ്ടാം വാർഡിൽ പ്രവേശിപ്പിച്ച് സിടി സ്കാൻ ചെയ്ത ശേഷം രാത്രിയോടെ സതീശൻ മടങ്ങി.
ശ്രീഹരിയുടെ വീട്ടുകാരെ വിവരം അറിയിച്ചിരുന്നു. എന്നാൽ, ബുധനാഴ്ചയും വ്യാഴാഴ്ച കണ്ണൂരിൽനിന്ന് ശ്രീഹരിയുടെ ഭാര്യ വരുന്നതുവരെയും ചികിത്സ നൽകിയില്ലെന്നാണ് ആരോപണം.
സംഭവത്തിൽ ആശുപത്രി അധികൃതർ മെഡിസിൻ വിഭാഗത്തോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
2 ദിവസവും ഡോക്ടർമാർ പരിചരിച്ചെന്ന് അധികൃതർ
കൂട്ടിരിപ്പുകാരില്ലാതെ കിടന്ന ശ്രീഹരിയെ 2 ദിവസം പരിചരിച്ചത് പിജി ഹൗസ് സർജൻസി ഡോക്ടർമാരെന്നു മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ. ചികിത്സ നിഷേധിച്ചിട്ടില്ല.
ഒപ്പം വന്നയാൾ സിടി സ്കാൻ ഫലം ഉൾപ്പെടെ കൊണ്ടു പോയി. നിലവിൽ മികച്ച ചികിത്സ ലഭ്യമാക്കുന്നുണ്ട്.
കൂടെ വന്നയാൾ ഡോക്ടർമാരോട് മോശമായി പെരുമാറി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]