
തിരുവനന്തപുരം∙ കർക്കടകവാവ് ബലിതർപ്പണത്തോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇന്നു രാത്രി 10.00 മുതൽ നാളെ ഉച്ചയ്ക്ക് 1 വരെ തിരുവല്ലം ക്ഷേത്ര പരിസരത്തും ബൈപാസ് റോഡിലും വാഹന ഗതാഗതത്തിനും പാർക്കിങ്ങിനും നിയന്ത്രണം ഉണ്ടാകും. തിരുവല്ലം ജംക്ഷൻ മുതൽ തിരുവല്ലം എൽപി സ്കൂൾ ജംക്ഷൻ വരെയുള്ള റോഡിൽ ഇരുവശത്തേക്കും വാഹന ഗതാഗതത്തിനും വാഹന പാർക്കിങ്ങിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്്.
പാർക്കിങ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള മറ്റു സ്ഥലങ്ങൾ
∙ കുമരിച്ചന്ത – കോവളം ബൈപാസ് റോഡിൽ തിരുവല്ലം ഫുട് ഓവർ ബ്രിജ് ജംക്ഷൻ മുതൽ തിരുവല്ലം ഹൈവേയിലെ യു ടേൺ വരെ
∙ വേങ്കറ ക്ഷേത്രം മുതൽ തിരുവല്ലം പാലം ബലിക്കടവ് വരെയുള്ള സർവീസ് റോഡ്
∙ തിരുവല്ലം ജംക്ഷൻ – പരശുരാമക്ഷേത്രം റോഡ്
∙ തിരുവല്ലം ജംക്ഷൻ മുതൽ ബിഎൻവി സ്കൂൾ വരെയുള്ള റോഡ്
∙ തിരുവല്ലം എൽ പി സ്കൂൾ ജംക്ഷൻ മുതൽ സ്റ്റുഡിയോ ജംക്ഷൻ വരെയുള്ള റോഡ്
∙ തിരുവല്ലം ഹൈവേയിലെ യുടേൺ മുതൽ കുമരിച്ചന്ത ഭാഗത്തേക്കുള്ള ബൈപാസ് റോഡിൽ തിരുവല്ലം ഫുട് ഓവർ ബ്രിജ് വരെ
ഈ സ്ഥലങ്ങളിൽ ഒരു വാഹനവും പാർക്ക് ചെയ്യുവാൻ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു.
∙ വിഴിഞ്ഞം ഭാഗത്തു നിന്നു തിരുവല്ലം ഭാഗത്തേക്ക് വരുന്ന ഗുഡ്സ്/ഹെവിവാഹനങ്ങൾ വിഴിഞ്ഞം മുക്കോലയിൽ നിന്നു ബാലരാമപുരം ഭാഗത്തേക്കു തിരിഞ്ഞു പോകണം. ഈ വാഹനങ്ങൾ തിരുവല്ലം ഭാഗത്തേക്ക് പോകുവാൻ അനുവദിക്കില്ല.
∙ ചാക്ക ഭാഗത്തു നിന്നു വിഴിഞ്ഞം ഭാഗത്തേക്ക് പോകുന്ന ഗുഡ്സ്/ ഹെവി വാഹനങ്ങൾ ഈഞ്ചയ്ക്കൽ നിന്ന് തിരിഞ്ഞ് അട്ടക്കുളങ്ങര – കിള്ളിപ്പാലം – പാപ്പനംകോട് ഭാഗത്തേക്ക് പോകണം
∙കരുമം ഭാഗത്തു നിന്നു തിരുവല്ലം ക്ഷേത്രം ജംക്ഷൻ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തിരുവല്ലം എൽപിഎസ് ജംക്ഷനിലെത്തി അവിടെ നിന്നു തിരിഞ്ഞ് പാച്ചല്ലൂർ ഭാഗത്തേക്കു പോകണം
∙ ബിഎൻവി സ്കൂൾ മുതൽ പാച്ചല്ലൂർ വരെയുള്ള റോഡിൽ പാച്ചല്ലൂർ ഭാഗത്തേക്ക് മാത്രം വാഹന ഗതാഗതം അനുവദിച്ചിട്ടുണ്ട്.
∙വണ്ടിത്തടം ഭാഗത്ത് നിന്നു തിരുവല്ലം ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ പാച്ചല്ലൂർ ജംക്ഷനിൽ നിന്നു തിരിഞ്ഞ് വാഴമുട്ടം – ബൈപാസ് റോഡ് വഴി തിരുവല്ലം ഭാഗത്തേക്കു പോകണം
∙ ബലി തർപ്പണത്തിനായി എത്തുന്ന നാലുചക്ര വാഹനങ്ങൾ ബൈപാസ് റോഡിൽ വേങ്കറ ക്ഷേത്രത്തിന് സമീപം സർവീസ് റോഡിൽ സജ്ജമാക്കിയിട്ടുള്ള പാർക്കിങ് ഗ്രൗണ്ടുകളിലും ബിഎൻവി സ്കൂൾ ഗ്രൗണ്ടിലും പാർക്ക് ചെയ്യണം.
∙ കുമരിച്ചന്ത മുതൽ തിരുവല്ലം ഫുട് ഓവർ ബ്രിജ് വരെ ഇരുവശത്തുമുള്ള ബൈപാസ് റോഡിൽ ഇടത് വശം ചേർത്തും തിരുവല്ലം ഹൈവേയിലെ ‘യു’ ടേൺ മുതൽ വാഴമുട്ടം ഭാഗത്തേക്ക് ബൈപാസ് റോഡിന്റെ ഇടതുവശം ചേർത്തും നാലുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യാം. ∙ ഇരു ചക്ര വാഹനങ്ങൾ വേങ്കറ ക്ഷേത്രം സർവീസ് റോഡിൽ ഇരു ചക്ര വാഹനങ്ങൾക്ക് മാത്രം പ്രത്യേകമായുള്ള പാർക്കിങ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യാം.
∙തിരുവല്ലം ഹൈവേയിലെ ‘യു’ ടേൺ മുതൽ ടോൾഗേറ്റ് വരെ സർവീസ് റോഡിൽ ഇടതു വശം ചേർത്തും സ്റ്റുഡിയോ ജംക്ഷൻ മുതൽ പാച്ചല്ലൂർ മോസ്ക് വരെയുള്ള ഭാഗത്ത് റോഡിന്റെ ഒരു വശം മാത്രമായും, ബിഎൻവി സ്കൂൾ ഗ്രൗണ്ടിലും ഇരു ചക്ര വാഹനങ്ങൾ പാർക്ക് ചെയ്യാം.
∙ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ ഡ്രൈവറുടെ ഫോൺ നമ്പർ പുറമെ കാണത്തക്കവിധത്തിൽ പ്രദർശിപ്പിക്കണം.
കനത്ത സുരക്ഷ
തിരുവല്ലം∙ തിരുവല്ലത്ത് സുരക്ഷയ്ക്കായി 750 പൊലീസ് സേനാംഗങ്ങളെ വിന്യസിക്കും. ബൈപാസ് വശങ്ങളിലെ വിശാലമായ സ്വകാര്യ ഇടങ്ങളിൽ പാർക്കു ചെയ്യുന്നതിനു സൗകര്യമേർപ്പെടുത്തിയതായി തിരുവല്ലം എസ്എച്ച്ഒ ജെ.പ്രദീപ് അറിയിച്ചു. അന്നേദിവസം വാഹനങ്ങൾക്ക് തിരുവല്ലത്ത് ടോൾ ഒഴിവാക്കിയിട്ടുളളതായി എസ്എച്ച്ഒ പറഞ്ഞു.
ബൈപാസ് കൂടാതെ തിരുവല്ലം ബിഎൻവി, ക്രൈസ്റ്റ് നഗർ സ്കൂൾ ഗ്രൗണ്ടുകളും പാർക്കിങ്ങിനായി സജ്ജമാക്കിയിട്ടുണ്ട്. ഇവ കൂടാതെ പൂന്തുറ കുമരി ചന്ത ഭാഗത്തു മേൽപാലം നിർമാണത്തിനായി ഗതാഗതം ഒഴിവാക്കിയ സ്ഥലത്തും പാർക്കിങ് അനുവദിക്കും.
ലൈഫ് ഗാർഡുകൾ,അടിയന്തര വൈദ്യ സഹായ സംവിധാനം എന്നിവയും ഏർപ്പെടുത്തും.
ബലിഘട്ടങ്ങൾ ഒരുങ്ങി വെയിലൂർക്കോണം മഹാദേവർ ചാമുണ്ഡേശ്വരി ക്ഷേത്രം
∙ കുമാരപുരം വെയിലൂർക്കോണം മഹാദേവർ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ബലി തർപ്പണ ചടങ്ങുകൾ നാളെ പുലർച്ചെ 5 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ നടത്തും.
പെരിങ്ങമ്മല വിഷ്ണു ക്ഷേത്രം
നേമം∙ പെരിങ്ങമ്മല മഹാവിഷ്ണു ക്ഷേത്രത്തിൽ ബലി തർപ്പണവും തിലഹവനവും നാളെ പുലർച്ചെ 5 ന് ആരംഭിക്കും. കോലത്തുകര ക്ഷേത്രം
കഴക്കൂട്ടം∙ കുളത്തൂർ കോലത്തുകര ക്ഷേത്രത്തിലെ കർക്കടക വാവ് ബലി നാളെ പുലർച്ചെ 4 മുതൽ മേൽശാന്തി സൗമിത്രന്റെ മുഖ്യ കാർമികത്വത്തിൽ നടക്കും 82812 68224
മേനംകുളം അർധനാരീശ്വര സമാധി ക്ഷേത്രം
കഴക്കൂട്ടം∙ മേനംകുളം അർധനാരീശ്വര സമാധി ക്ഷേത്രത്തിലെ കർക്കടക വാവുബലി 24ന് രാവിലെ 4 മണി മുതൽ സരീഷ് പോറ്റിയുടെ മുഖ്യ കാർമികത്വത്തിൽ തിലഹോമത്തോടെ നടക്കും.
ഒരേ സമയം 750 പേർക്ക് പിതൃതർപ്പണം നടത്താനുള്ള സൗകര്യം ഉണ്ട്
ചെമ്പഴന്തി ഗുരുകുലം
ചെമ്പഴന്തി∙ ശ്രീനാരായണ ഗുരുകുലത്തിലെ കർക്കടക വാവുബലി പുലർച്ചെ 4.30 മുതൽ നടക്കും. തിലഹോമത്തിനുള്ള സൗകര്യവും ഉണ്ട്
തേരുവിള ഭദ്രകാളി ദേവീക്ഷേത്രം
∙ ആവാടുതുറ തേരുവിള ഭദ്രകാളി ദേവീക്ഷേത്രത്തിന്റെ നേതൃത്വത്തിൽ കോവളം ലൈറ്റ് ഹൗസ് ബീച്ചിൽ പിതൃ തർപ്പണത്തിനുള്ള സജ്ജീകരണം ഏർപ്പെടുത്തി.നാളെ പുലർച്ചെ 4 മുതൽ ചടങ്ങുകൾ ആരംഭിക്കും.
തിരുനെല്ലിയൂർ ശിവതമ്പുരാൻ ക്ഷേത്രം
പേയാട് ∙ തിരുനെല്ലിയൂർ ശിവതമ്പുരാൻ ക്ഷേത്രത്തിൽ കർക്കടക വാവിനോടുബന്ധിച്ച് നാളെ പുലർച്ചെ 5.30 മുതൽ ആറാട്ടുകടവിൽ പിതൃതർപ്പണത്തിനും തിലഹോമത്തിനും സൗകര്യം ഉണ്ടാകും. കുണ്ടമൺഭാഗം ദേവീക്ഷേത്രം
കുണ്ടമൺഭാഗം ∙ ദേവീ ക്ഷേത്രത്തിലെ ബലിക്കടവിൽ നാളെ പുലർച്ചെ 4 മുതൽ പിതൃതർപ്പണവും തിലഹോമവും നടക്കും.
വിഷ്ണു നാരായണൻ കാർമികത്വം വഹിക്കും. കല്ലുപറമ്പ് അർധനാരീശ്വര ക്ഷേത്രം
പേയാട് ∙ കല്ലുപറമ്പ് അർധനാരീശ്വര ക്ഷേത്രത്തിൽ നാളെ പുലർച്ചെ 4 മുതൽ ബലിതർപ്പണവും തിലഹോമവും ഉണ്ടാകും
ഇരട്ടക്കലുങ്ക് ദുർഗാഭഗവതി ക്ഷേത്രം
മലയിൻകീഴ് ∙ ഇരട്ടക്കലുങ്ക് ദുർഗാഭഗവതി ക്ഷേത്രത്തിൽ വാവുബലിച്ചടങ്ങുകൾ നാളെ പുലർച്ചെ 4.30ന് തുടങ്ങും
അണപ്പാട് കുഴയ്ക്കാട് ഭഗവതിക്ഷേത്രം
മലയിൻകീഴ് ∙ അണപ്പാട് കുഴയ്ക്കാട് ഭഗവതിക്ഷേത്രത്തിൽ നാളെ പുലർച്ചെ 3 മുതൽ പിതൃതർപ്പണം ആരംഭിക്കും.
പണിമൂല ദേവീക്ഷേത്രം
പോത്തൻകോട്∙ പണിമൂല ദേവീക്ഷേത്രത്തിലെ കർക്കടക വാവുബലി നാളെ പുലർച്ചെ 4 മണി മുതൽ നടക്കും. ഒരേ സമയം 500 പേർക്ക് ബലി അർപ്പിക്കാനുള്ള സൗകര്യം ഉണ്ട്.
വേളൂർ വിഷ്ണു ക്ഷേത്രം
∙വേളൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രക്കടവിൽ നാളെ രാവിലെ 4 മുതൽ 11 വരെ വാവുബലി തർപ്പണം നടക്കും.
വെൺപാലവട്ടം ഭഗവതി ക്ഷേത്രം
∙ വെൺപാലവട്ടം ഭഗവതി ക്ഷേത്രത്തിൽപുലർച്ചെ 5 മുതൽ വാവുബലി തർപ്പണം നടക്കും. പുലിയൂർക്കോട് ശ്രീകൃഷ്ണ ക്ഷേത്രം
ശ്രീകാര്യം∙ പുലിയൂർക്കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ കർക്കടക വാവ് നാളെ പുലർച്ചെ 4 മുതൽ കലാമഠം വിഷ്ണു നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും.
മധുവനം ആശ്രമം
പുളിയറക്കോണം∙ മധുവനം ആശ്രമത്തിൽ നാളെ രാവിലെ 7 മുതൽ ബലിതർപ്പണത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും.
ഫോൺ– 9633794873. തച്ചിങ്ങൽ വിഷ്ണു ക്ഷേത്രം
ചെമ്പഴന്തി∙ തച്ചിങ്ങൽ മഹാവിഷ്ണു ക്ഷേത്രത്തിലെ കർക്കടക വാവുബലി നാളെ പുലർച്ചെ 4.30 മുതൽ പാലക്കാട് വടക്കേമന രാജീവ് കൃഷ്ണ അയ്യരുടെ മുഖ്യ കാർമികത്വത്തിൽ തിലഹോമത്തോടെ നടക്കും.
മലയം ശിവക്ഷേത്രം
വിളവൂർക്കൽ ∙ മലയം ശിവക്ഷേത്രത്തിൽ നാളെ പുലർച്ചെ 4 മുതൽ ബലിതർപ്പണവും 4.30 മുതൽ തിലഹോമവും നടക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]