മികച്ച ബ്രാൻഡ് പരസ്യത്തിനുള്ള പൂവച്ചൽ ഖാദർ പുരസ്കാരം മിൽമയ്ക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ മികച്ച ബ്രാൻഡ് പരസ്യത്തിനുള്ള പുരസ്കാരം മിൽമയ്ക്ക്. 2024 ലെ ഓണക്കാലത്ത് പുറത്തിറക്കിയ പരസ്യ ചിത്രമാണ് മിൽമയെ പുരസ്കാരത്തിന് അർഹമാക്കിയത്. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന സിനിമാ- ടെലിവിഷൻ- മാധ്യമ പുരസ്കാര ചടങ്ങിൽ മിൽമ മാർക്കറ്റിങ് കൺസൾട്ടന്റ് ശ്രീജിത്ത് നായർ, കാവാലം ശ്രീകുമാറിൽ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങി. സിനിമാ സംവിധായകനും നിർമാതാവുമായ എം. രഞ്ജിത്ത്, സിനിമാ താരങ്ങളായ മാലാ പാർവതി, സുധീർ കരമന തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദറിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയതാണ് പുരസ്കാരം.