
കേരള സർവകലാശാല അസിസ്റ്റൻ്റ് റജിസ്ട്രാറുടെ വീട് കുത്തിത്തുറന്ന് 15 പവനും 4 ലക്ഷം രൂപയും കവർന്നു
തിരുവനന്തപുരം∙ കേരള സർവകലാശാല അസിസ്റ്റൻ്റ് റജിസ്ട്രാറുടെ കരിയത്തെ പൂട്ടികിടന്ന വീട് കുത്തിത്തുറന്ന് 15 പവനും 4 ലക്ഷം രൂപയും വാച്ചും കവർന്നു. കരിയം ശ്രീഭദ്ര നഗറിൽ ജെ.അനിൽകുമാറിന്റെ വീട്ടിലാണ് കവർച്ച.
കമ്പിപ്പാരകളും തടിക്കഷ്ണങ്ങളും ഉപയോഗിച്ച് മുൻവശത്തെ വാതിലിന്റെയും കിടപ്പുമുറികളുടെയും വാതിൽ പൂട്ടും അലമാരയുടെ പൂട്ടും പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കടന്നത്. അനിൽകുമാറിന്റെ ഭാര്യയുടെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും ലോൺ അടയ്ക്കാനായി സൂക്ഷിച്ചിരുന്ന 4 ലക്ഷം രൂപയുമാണ് മോഷണം പോയത്.
അനിൽകുമാർ വിദേശത്തു പോയപ്പോഴായിരുന്നു മോഷണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]