
തിരുവനന്തപുരം നഗരത്തിൽ ഇന്ന് (മേയ് 23) ഗതാഗത നിയന്ത്രണം; വാഹനങ്ങൾ വഴിതിരിച്ചുവിടും, നോ പാർക്കിങ് സ്ഥലങ്ങൾ ഇവ..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ ‘എന്റെ കേരളം’ പരിപാടിയുടെ സമാപന സമ്മേളനത്തോടനുബന്ധിച്ച് നഗരത്തിൽ ഇന്ന് 3 മണി മുതൽ രാത്രി 8 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
വാഹനങ്ങൾ വഴിതിരിച്ചുവിടും
പട്ടം ഭാഗത്തു നിന്ന് കിഴക്കേകോട്ട ഭാഗത്തേക്കു പോകുന്ന കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പിഎംജി – ജിവി രാജ – എൽഎംഎസ് – മ്യൂസിയം- മാനവീയം വീഥി -വഴുതക്കാട്- മേട്ടുക്കട – കിള്ളിപ്പാലം – അട്ടക്കുളങ്ങര വഴി പോകണം. പേരൂർക്കട, ശാസ്തമംഗലം ഭാഗത്ത് നിന്ന് കിഴക്കേകോട്ട, തമ്പാനൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ വെള്ളയമ്പലം-വഴുതക്കാട്- മേട്ടുക്കട-കിള്ളിപ്പാലം- അട്ടക്കുളങ്ങര വഴി പോകണം. പേട്ട ഭാഗത്തു നിന്ന് കിഴക്കേകോട്ടയിലേക്കുള്ള വാഹനങ്ങൾ പാറ്റൂൂർ- വഞ്ചിയൂർ- ഉപ്പിടാമൂട് വഴി പോകേണ്ടതാണ്. തിരുവല്ലം ഭാഗത്തു നിന്ന് തമ്പാനൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ അട്ടക്കുളങ്ങര – കിള്ളിപ്പാലം – ചൂരക്കാട്ടുപാളയം വഴി പോകണം. കിഴക്കേകോട്ടയിൽ നിന്നും തമ്പാനൂർ , കരമന, പാപ്പനംകോട് ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ അട്ടക്കുളങ്ങര – കിള്ളിപാലം വഴി പോകണം.
നോ പാർക്കിങ് സ്ഥലങ്ങൾ
പുളിമൂട് -ആയുർവേദകോളജ് -ഓവർബ്രിജ് – കിഴക്കേകോട്ട -അട്ടക്കുളങ്ങര വരെയുള്ള റോഡ്, അട്ടക്കുളങ്ങര- കിള്ളിപ്പാലം- ചൂരക്കാട്ടുപാളയം റോഡിലും പവർഹൗസ് റോഡ്, ഓവർബ്രിജ്- തമ്പാനൂർ – പനവിള റോഡിലും, തമ്പാനൂർ ഫ്ളൈ ഓവർ – മേട്ടുക്കട റോഡ്, അട്ടക്കുളങ്ങര- ശ്രീവരാഹം- ഈഞ്ചയ്ക്കൽ റോഡ്, വെട്ടിമുറിച്ചകോട്ട- വാഴപ്പള്ളി- പടിഞ്ഞാറേകോട്ട- ഈഞ്ചക്കൽ റോഡ്, പഴവങ്ങാടി പത്മവിലാസം റോഡ്, അട്ടക്കുളങ്ങര- മണക്കാട് റോഡ്, ഉപ്പിടാമൂട്- ചെട്ടിക്കുളങ്ങര- ഓവർബ്രിജ് റോഡ്,, ഉപ്പിടാമൂട് – ശ്രീകണ്ഠേശ്വരം- മിത്രാനനന്ദപുരം റോഡ്. ഇടറോഡുകളിലും പാർക്കിങ് പാടില്ല. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്തു നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
പാർക്കിങ് സ്ഥലങ്ങൾ
സമാപന സമ്മേളനത്തോട് ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ യാത്രക്കാരെ ഇറക്കിയ ശേഷം ആറ്റുകാൽ ക്ഷേത്രം ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട്, ചാല ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, ഐരാണിമുട്ടം ഹോമിയോ കോളജ് ഗ്രൗണ്ട്, ഐരാണിമുട്ടം റിസർച് സെന്റർ, മാഞ്ഞാലിക്കുളം ഗ്രൗണ്ട്, സംഗീത കോളജ്, തിരുവല്ലം ബൈപാസ് റോഡ് പാർക്കിങ് ഗ്രൗണ്ട് -1, അട്ടക്കുളങ്ങര സെൻട്രൽ സ്കൂൾ എന്നിവിടങ്ങളിലും ചാക്ക ഇന്റർനാഷനൽ എയർപോർട്ട് ഗേറ്റ് കഴിഞ്ഞ് ഓൾ സെയിന്റ്സ് ജംക്ഷൻ വരെയുള്ള റോഡിന്റെ ഇടതു വശത്തായും ഗതാഗത തടസ്സമില്ലാതെ പാർക്ക് ചെയ്യണം. വിവരങ്ങൾക്ക്: 9497930055, 04712558731.