തിരുവനന്തപുരം ∙ ജീവിതത്തിൽ ഒറ്റയ്ക്കായപ്പോൾ കൂട്ടിനെത്തിയത് കാൻസർ രോഗവുമായതോടെ വിധിയുടെ ഇരുട്ടടിയേറ്റ് തളർന്ന പാപ്പനംകോട് മേലേ കുഴിവിളാകം തങ്കമണിക്ക് (55) ഇനി താങ്ങാകേണ്ടത് നല്ല മനസുകളാണ്. രണ്ടുമക്കളെയും വളർത്തിയത് ഒറ്റയ്ക്ക് കൂലിപ്പണിയും വീട്ടുജോലിയും ചെയ്തായിരുന്നു.
ഇപ്പോഴും ഇളയ മകന്റെ പഠനമുൾപ്പെടെ ചെലവിന് പണം കണ്ടെത്തുന്നതും വീട്ടുജോലിയ്ക്കും മറ്റു പോയാണ്. ചെറിയൊരു വയറുവേദനയായി വന്നതാണ് കാൻസർ രോഗം.
വയറുവേദന കടുത്തതോടെ മെഡിക്കൽ കോളജിലെത്തി സ്കാനിങ്ങും പരിശോധനയ്ക്കൊടുവിൽ ഡോക്ടർമാർ കാൻസർ രോഗമാണെന്ന് കണ്ടെത്തി ആർസിസിയിലേക്ക് വിട്ടു.
അവിടെ ചികിത്സ തുടങ്ങിയതോടെ ജോലിക്കു പോകാനാകാതെ വരുമാനവും നിലച്ചു. റേഡിയേഷനും കീമോതെറാപ്പി ചികിത്സയും തുടങ്ങണമെന്നും ശസ്ത്രക്രിയ വേണമെന്നും ഡോക്ടർമാർ കണ്ടെത്തിയെങ്കിലും കയ്യിൽ ഒരു രൂപയുമില്ലാതെ ചികിത്സയെങ്ങനെ സാധ്യമാകുമെന്ന ചിന്തയാണ് ഇൗ വീടിനെ അലട്ടുന്നത്.
ശസ്ത്രക്രിയ അടിയന്തരമായി ചെയ്യണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും അതിനുള്ള പണം കണ്ടെത്താൻ കഴിയാതെ വേദന തിന്നുകയാണ് തങ്കമണി. ജോലിയ്ക്കു പോകാനുമാകാത്ത അവശതയാണിപ്പോൾ.
സുമനസുകൾ സഹായിച്ചാൽ മാത്രമേ ചികിത്സ തുടങ്ങാനുമാകൂ. അയൽവാസികളുടെ സഹായം ലഭിച്ചെങ്കിലും ഇതെല്ലാം പരിശോധനകൾക്കു തന്നെ ചെലവായി.
സ്വന്തമായി വീടില്ലാത്തതിൽ വാടക വീട്ടിൽ താമസിക്കുന്ന തങ്കമണിക്കും മക്കൾക്കും ഇപ്പോൾ വാടക വീട് ഒഴിഞ്ഞുകൊടുക്കേണ്ട സാഹചര്യവുമാണ്.
തങ്കമണിയുടെ ചികിത്സയ്ക്കായി മകൻ അഭിലാഷിന്റെ പേരിൽ വെള്ളായണി കാനറാ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ: കാനറാ ബാങ്ക്, വെള്ളായണി ശാഖ അക്കൗണ്ട് നമ്പർ : 2995108006857 ഐഎഫ്എസ്സി : CNRB0002995 ഫോൺ : 9526439461 ഗൂഗിൾ പേ നമ്പർ : 9074038088
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

