വിതുര∙ ദേശീയ ശാസ്ത്ര ഗവേഷണ സ്ഥാപനമായ ഐസറി(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ ആൻഡ് റിസേർച്ച്)നു മുന്നിലെ മെയിൻ ഗേറ്റ് ജംക്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല. വിതുര– ബോണക്കാട് റോഡ് നിർമാണവുമായി ബന്ധപ്പെട്ട് അന്നുണ്ടായിരുന്ന താൽക്കാലിക സംവിധാനം പൊളിച്ചു നീക്കിയിരുന്നു.
റോഡ് പണിക്കു ശേഷം കാത്തിരിപ്പ് കേന്ദ്രം നിർമിക്കുമെന്നായിരുന്നു പഞ്ചായത്ത് ഭരണ സമിതിയുടെ വാഗ്ദാനം.
എന്നാൽ ഈ മേഖലയിലെ പണി പൂർത്തിയായിട്ടും കാത്തിരിപ്പ് കേന്ദ്രം നിർമിക്കാത്തതു പ്രതിഷേധം ശക്തമാക്കി. ഐസറിലെ വിദ്യാർഥികൾ അടക്കം പഞ്ചായത്ത് കാത്തിരിപ്പ് കേന്ദ്രം വേണമെന്ന ആവശ്യവുമായി പല തവണ നിവേദനം നൽകി.
ഐസർ മാനേജ്മെന്റും ആവശ്യം ഉന്നയിച്ചു. എന്നിട്ടും നടപടി ഉണ്ടായില്ല. നിലവിൽ ഐസർ കവാടത്തിനു മുന്നിൽ ബസ് സ്റ്റോപ് എന്നൊരു ബോർഡ് മാത്രമാണുള്ളത്.
വെയിലും മഴയും കൊണ്ട് ഇതിനു സമീപത്ത് ബസ് കാത്ത് നിൽക്കേണ്ട ഗതികേടിലാണ് ഐസറിലെ വിദ്യാർഥികളും നാട്ടുകാരും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

