മലയിൻകീഴ് ∙ പഞ്ചായത്തിലെ മണിയറവിളയിൽ പ്രവർത്തിക്കുന്ന കാട്ടാക്കട താലൂക്ക് ആശുപത്രിയിൽ 23.3 കോടി രൂപ ചെലവഴിച്ച് നിർമിച്ച പുതിയ 5 നില മന്ദിരം 27ന് വൈകിട്ട് 5ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.
ഒപി, കാഷ്വൽറ്റി പ്രവർത്തിച്ചിരുന്ന കാലപ്പഴക്കംചെന്ന കെട്ടിടം പൊളിച്ചാണ് പുതിയത് പണിത്. 2021 ഫെബ്രുവരിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചത്.
2 വർഷത്തിനുള്ളിൽ കെട്ടിടം പൂർത്തിയാകുമെന്ന് അറിയിച്ചത്.
എന്നാൽ പഴയ കെട്ടിടം പൊളിച്ചു മാറ്റുന്നതിലും പുതിയ മന്ദിരത്തിന്റെ അടിസ്ഥാനം ഒരുക്കുന്നതിലും ഉൾപ്പെടെ കാലതാമസം നേരിട്ടു. കിഫ്ബിയിൽ നിന്നാണ് ഫണ്ട് അനുവദിച്ചത്.
വാർഡുകൾ നിലനിന്നിരുന്ന മന്ദിരത്തിലാണ് 5 വർഷമായി ഇപ്പോൾ ഒപി, കാഷ്വൽറ്റി, ലാബ്, എക്സ്റേ അടക്കമുള്ളവ പ്രവർത്തിച്ചത്. സ്ഥല പരിമിതി രോഗികളെയും ജീവനക്കാരെയും ഏറെ ബുദ്ധിമുട്ടിച്ചു.
പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുന്നതോടെ ആശുപത്രി പ്രവർത്തനം സുഗമമാകും എന്നാണ് പ്രതീക്ഷ.
പുതിയ മന്ദിരത്തിൽ എന്തൊക്കെ ?
ഏറ്റവും താഴത്തെ നിലയിൽ അത്യാഹിത വിഭാഗം, റിസപ്ഷൻ, വെയ്റ്റിങ് ഏരിയ, ഫാർമസി. ഒന്നാം നിലയിൽ വിവിധ ഒപികൾ, ദന്തചികിത്സാ യൂണിറ്റ്.
രണ്ടിലും മൂന്നിലും 8 കിടക്കകളുള്ള വീതമുള്ള സ്ത്രീകളുടെയും പുരുഷന്മാരുടെയും 2 വീതം വാർഡുകൾ. അവസാന നിലയിലാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസ്.
ഇതിനു പുറമേ ഓരോ നിലയിലും ശുചിമുറികൾ ഉണ്ട്.
പ്രവർത്തനം എന്ന് മുതൽ ?
പുതിയ മന്ദിരം ഉദ്ഘാടനം കഴിഞ്ഞാലും 15 ദിവസം എങ്കിലും വേണ്ടി വരും പൂർണമായും പ്രവർത്തനം തുടങ്ങാൻ. ഫർണിച്ചർ എല്ലാം എത്തിയില്ല.
കിടക്കകൾ മാത്രമാണ് ഇതുവരെ കിട്ടിയത്. കസേര, മേശ തുടങ്ങിയവ ഉടൻ എത്തിക്കുമെന്നാണ് കിഫ്ബിയിൽ നിന്ന് അറിയിച്ചിട്ടുള്ളത്. ലാബ് , എക്സ്റേ, ഡയാലിസിസ് യൂണിറ്റ് എന്നിവ നിലവിലെ മന്ദിരത്തിൽ തന്നെ തുടരും.
പീഡിയാട്രിഷ്യൻ നിയമനം പുതുതായി നടന്നു. പുതിയ മന്ദിരത്തിലേക്ക് മാറുമ്പോൾ കൂടുതൽ ഡോക്ടർ, നഴ്സ് നിയമങ്ങൾ നടക്കുമെന്നാണ് പ്രതീക്ഷ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

