തിരുവനന്തപുരം ∙ കേരാഫെഡിന്റെ കരുനാഗപ്പള്ളിയിലെ വെളിച്ചെണ്ണ നിർമാണ യൂണിറ്റിൽ കേര വെളിച്ചെണ്ണയുടെ ഒരു ലീറ്റർ പൗച്ചുകളിൽ പഴയ ബാച്ച് നമ്പറും വിലയും അച്ചടിച്ച സംഭവത്തിൽ ഉത്തരവാദികളായ നാലു ജീവനക്കാർക്കെതിരെ മാനേജിങ് ഡയറക്ടർ സാജു കെ. സുരേന്ദ്രൻ നടപടിയെടുത്തു.
എസ്.ഗോപകുമാർ, കെ.ജയപ്രകാശ്, എസ്.പ്രമോദ്, വൈ.നിസാർകുട്ടി എന്നിവർക്കെതിരെയാണ് നടപടി. യൂണിയൻ ഭാരവാഹികളായ ഇവർ 15 വർഷത്തിലേറെയായി ഇതേ സെക്ഷനിൽ ജോലി ചെയ്തുവരികയായിരുന്നു.
സെപ്റ്റംബർ 29ന് മെഷീൻ ട്രയൽ റൺ ചെയ്തപ്പോൾ ടെസ്റ്റ് പ്രിന്റ് ചെയ്ത ഫിലിം റോൾ ഉപയോഗിച്ചതാണ് പിഴവിന് കാരണമെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
രാഷ്ട്രീയ നേതൃത്വത്തിന്റെ സമർദമുണ്ടായിരുന്നെങ്കിലും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ എംടി നിർദേശം നൽകുകയായിരുന്നു. ഇതുപോലുള്ള പിഴവുകൾ ഇനിയും ആവർത്തിക്കാതിരിക്കാൻ ഫാക്ടറിയിലെ എല്ലാ വിഭാഗങ്ങളും തമ്മിലുള്ള ഏകോപനം ശക്തമാക്കാൻ പ്ലാന്റ് മാനേജരെ ചുമതലപ്പെടുത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

