തിരുവനന്തപുരം ∙ രാഷ്ട്രപതി ദ്രൗപദി മുർമു 4 ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ വിമാനത്താവളത്തിൽ സ്വീകരിച്ചു.
ഇന്നലെ രാജ്ഭവനിൽ തങ്ങിയ രാഷ്ട്രപതി ഇന്നു ശബരിമലയിൽ ദർശനം നടത്തും. രാവിലെ ഹെലികോപ്റ്ററിൽ നിലയ്ക്കലിലും തുടർന്ന് റോഡ് മാർഗം പമ്പയിലുമെത്തിയശേഷം ഗൂർഖാ വാഹനത്തിൽ പന്ത്രണ്ടോടെ സന്നിധാനത്തെത്തും.
പമ്പയിലാണ് ഇരുമുടിക്കെട്ടു നിറയ്ക്കുക.
ശബരിമല ദർശനത്തിനു ശേഷം വൈകിട്ട് തിരുവനന്തപുരത്ത് മടങ്ങിയെത്തും. രാഷ്ട്രപതിയുടെ ബഹുമാനാർഥം ഗവർണർ അത്താഴ വിരുന്നൊരുക്കിയിട്ടുണ്ട്.
നാളെ 10.30ന് രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെ.ആർ.നാരായണന്റെ പ്രതിമ അനാഛാദനം ചെയ്തശേഷം ഉച്ചയ്ക്ക് 12.50ന് ഹെലികോപ്റ്ററിൽ ശിവഗിരിയിലെത്തി ശ്രീനാരായണഗുരു മഹാസമാധി ശതാബ്ദി ആചരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. വൈകിട്ടു 4.15നു പാലാ സെന്റ് തോമസ് കോളജിൽ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തശേഷം കുമരകത്തെ റിസോർട്ടിൽ താമസിക്കും. 24നു 12നു കൊച്ചി സെന്റ് തെരേസാസ് കോളജിലെ ശതാബ്ദി ആഘോഷ പരിപാടിയിൽ സംബന്ധിച്ച്, വൈകിട്ടു 4.15നു കൊച്ചി രാജ്യാന്തരവിമാനത്താവളത്തിൽനിന്നു ഡൽഹിക്കു തിരിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

