തിരുവനന്തപുരം ∙ അങ്കമാലി– എരുമേലി ശബരി റെയിൽവേ പദ്ധതിയുടെ പകുതി ചെലവു വഹിക്കാമെന്ന പ്രഖ്യാപനം മുഖ്യമന്ത്രി ആവർത്തിക്കുമ്പോഴും ഇല്ലാത്തത് നടപടികൾ മാത്രം. 2024 ഒക്ടോബർ 17ന് ഡൽഹിയിൽ റെയിൽവേ മന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വി.അബ്ദുറഹിമാനും നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെ നവംബറിൽ തൃശൂരിൽ എത്തിയ റെയിൽവേ മന്ത്രി, ശബരി പദ്ധതി നടപ്പാക്കാനാണു മുൻഗണനയെന്നും റിസർവ് ബാങ്കുമായി ചേർന്നു ത്രികക്ഷി കരാറുണ്ടാക്കണമെന്നും നിർദേശിച്ചു.
എന്നാൽ, സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ ത്രികക്ഷി കരാർ വേണ്ടെന്ന് ഡിസംബറിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. പദ്ധതിക്കായി പകുതി തുക കിഫ്ബിയിൽനിന്നു കണ്ടെത്താമെന്നും പകരം കിഫ്ബി വായ്പയെ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽനിന്ന് ഒഴിവാക്കണമെന്നുമാണ് കേരളത്തിന്റെ ആവശ്യം.
എന്നാൽ, ഇതിനു സാധ്യത കുറവായതിനാൽ മുഖ്യമന്ത്രി വീണ്ടും റെയിൽവേ മന്ത്രിയെ കണ്ടപ്പോൾ കേരളത്തോട് ഭൂമിയേറ്റെടുക്കാൻ നിർദേശിക്കുകയായിരുന്നു. എന്നാൽ സർക്കാർ ഇതുവരെ ചെയ്തത് കലക്ടർമാരുടെ യോഗം വിളിക്കുക മാത്രമാണ്.
പദ്ധതിക്കായി ഏറ്റെടുക്കേണ്ട മുഴുവൻ സ്ഥലങ്ങളുടെയും സർവേ നമ്പറും അളവും ഗതാഗത– റവന്യു വകുപ്പുകളുടെ കൈവശമുണ്ട്.
കുന്നത്തുനാട് താലൂക്കിൽ സാമൂഹിക ആഘാത പഠനം വരെ നടത്തിയ ശേഷമാണു മെല്ലെപ്പോക്ക് തുടരുന്നത്. കല്ലിട്ടു തിരിച്ച രാമപുരം വരെ (70 കിമീ) ഭൂമിയേറ്റെടുത്ത് പദ്ധതിയുടെ ഒന്നാംഘട്ടം ചെയ്യാൻ കഴിയും.
കേരളം നൽകേണ്ട 50% തുകയിൽ നിന്നുള്ള പണം ഉപയോഗിച്ചു ഭൂമിയേറ്റെടുത്താൽ രാമപുരം വരെ പാത നിർമിക്കാൻ റെയിൽവേ തയാറാകും.
എന്നാൽ സർക്കാരിന്റെ വാക്കിന്റെ വേഗം പ്രവൃത്തിയിൽ ഇല്ലാത്തതാണു തടസ്സം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]