തിരുവനന്തപുരം ∙ ശംഖുമുഖം ബീച്ചിലെ മാലിന്യത്തിന് താൽക്കാലിക ശമനം. ബീച്ചിലും പരിസരവും മാലിന്യം നിറഞ്ഞെന്ന മനോരമ വാർത്തയെ തുടർന്ന് കഴിഞ്ഞ ദിവസം മാലിന്യം നീക്കം ചെയ്തു.
പ്ലാസ്റ്റിക് കുപ്പികളും മറ്റു മാലിന്യവും വാരി മാറ്റി. ഇന്നലെ വൈകിട്ട് ബീച്ചിൽ എത്തിയവർക്ക് മാലിന്യത്തിന്റെ ദുർഗന്ധമില്ലാതെ സായാഹ്നം ചെലവഴിക്കാൻ സാധിച്ചു.മാലിന്യം ഒഴിവാക്കിയെങ്കിലും പാർക്കിലെ പ്രധാന പ്രശ്നമായ വെളിച്ചക്കുറവിന് ഇപ്പോഴും പരിഹാരമായിട്ടില്ല.
ബീച്ചിലെയും പരിസരത്തെയും ലൈറ്റുകൾ ഇന്നലെയും പ്രകാശിച്ചില്ല.
ഇവിടെയുള്ള തട്ടുകടകളിലെയും ഹോട്ടലുകളിലെയും വെളിച്ചമാണ് ഇവിടെ എത്തുന്നവർക്ക് ഇപ്പോഴും ആശ്രയം.ദിവസങ്ങളായി വെളിച്ചമില്ലാതെ ഇരുട്ട് മൂടിയ നിലയിലാണ് ബീച്ചും പരിസരവും. വെളിച്ചമില്ലാതെ വന്നതോടെ ബീച്ചിലേക്ക് എത്തുന്നവരുടെ എണ്ണത്തിലും കുറവ് ഉണ്ടായി.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കോർപറേഷനും അടിയന്തരമായി ഇടപെട്ട് ബീച്ചിലെ ലൈറ്റുകൾ തെളിയിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തെരുവു വിളക്കുകൾ പുനഃസ്ഥാപിക്കണം: പി.സ്റ്റെല്ലസ്
ബീച്ചിലെ ലൈറ്റുകൾ തെളിയിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നു സ്വതന്ത്ര തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.സ്റ്റെല്ലസ് ആവശ്യപ്പെട്ടു. ബീച്ചിലെ തെരുവ് വിളക്കുകൾ കത്താതെ കിടക്കുന്നത് അടിയന്തരമായി പുനഃസ്ഥാപിക്കണം. ഇതിനായി ഡിടിപിസിയും ജില്ലാ ഭരണകൂടവും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]