പാലോട്/ കാട്ടാക്കട: ഇരുചക്ര വാഹനത്തിൽ പോയ 3 ജീവനക്കാരെ കാട്ടാന ആക്രമിച്ചു. പെരിങ്ങമ്മല ഇടിഞ്ഞാർ മങ്കയം കെ.കെ.ജി ഹൗസിൽ ടാപ്പിങ് തൊഴിലാളി ജിതേന്ദ്ര(48)ൻ, വനം വകുപ്പ് ക്ലാമല സെക്ഷനിലെ താൽക്കാലിക വാച്ചർമാരായ മരക്കുന്നം രാജി നിവാസിൽ അനീഷ്(40)ഉദയൻ(45)എന്നിവരെയാണ് കാട്ടാനകൾ ആക്രമിച്ചത്.പുലർച്ചെ 6നു മങ്കയത്തെ വീട്ടിൽ നിന്ന് പാരിപ്പള്ളിയിലെ ജോലി സ്ഥലത്തേക്ക് പോകുമ്പോഴാണു ജിതേന്ദ്രനു നേരെ ആക്രമണം ഉണ്ടായത്.ആന പെട്ടെന്ന് കാടുകയറിയതിനാലാണ് വൻ അപകടം വഴിമാറിയത്. സാരമായ പരുക്കില്ലെങ്കിലും തുടയിലും ഇടുപ്പിലും ചതവും വേദനയും ഉണ്ട്.
വീഴ്ചയിൽ മുറിവുകളും സംഭവിച്ചു. ജിതേന്ദ്രനെ പാലോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദഗ്ധ പരിശോധനയ്ക്കു വിധേയനാക്കി. ഇപ്പോൾ പാലോട് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
ഇടിഞ്ഞാർ റോഡിലെ മുല്ലച്ചൽ വനമേഖലയിലാണ് സംഭവം. വനപാലകരും ആർആർടിയും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഈ പ്രദേശത്ത് മൂന്ന് ആനകൾ സ്ഥിരമായി വരാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
കാട്ടാക്കട ∙ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് ബൈക്കിൽ മടങ്ങുമ്പോഴാണ് അനീഷിനെയും ഉദയനെയും ആന ആക്രമിച്ചത്.
ആനയെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടിയ അനീഷിനെ പിന്നാലെ എത്തിയ ആന ആക്രമിച്ചു. കാലിനു സാരമായി പരുക്കേറ്റു.
9 തുന്നലുണ്ട്. ശരീരമാസകലം ക്ഷതമേറ്റു.
വള്ളിപ്പടർപ്പിനിടയിലേക്ക് വീണ് തന്നെ കാലിൽ കൊമ്പു കൊണ്ട് കുത്തുകയായിരുന്നു എന്ന് അനീഷ് പറഞ്ഞു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കാട്ടാക്കട പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്.
ഒപ്പമുണ്ടായിരുന്ന ഉദയൻ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.മുൻപും ഇവിടെ ജീവനക്കാർക്കു നേരെ കാട്ടാന ആക്രമണമുണ്ടായിട്ടുണ്ട്. 4 മാസം മുൻപ് വാച്ചർ അഭിലാഷിനെ കാട്ടാന ആക്രമിച്ചിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]