
തിരുവനന്തപുരം∙ ദുബായിയിൽ ജോലി ചെയ്യുമ്പോഴാണ് ഗിന്നസ്സ് ലത്തീഫ് വിഎസിന്റെ 94–ാം പിറന്നാളിന് അപൂർവ സമ്മാനം കൊണ്ടുവന്നത്. അദേഹത്തിന്റെ ജന്മദിനം സീരിയൽ നമ്പരായി വരുന്ന വിഎസിനോളം പൊക്കമുള്ള ഛായാചിത്രത്തോടപ്പം നോട്ടുകളുടെ ശേഖരമായിരുന്നു അത്.
ഈ ഒരു അപൂർവ സമ്മാനം വിഎസിന്റെ തിരുവനന്തപുരത്തെ വസതിയിൽ എത്തിച്ചപ്പോൾ അദ്ദേഹം ആകാംക്ഷയോടെ നോക്കി കാണുകയായിരുന്നുവെന്ന് ലത്തീഫ് ഓർക്കുന്നു. നിരവധി പേർക്ക് ജന്മദിന നോട്ടുകൾ സമ്മാനിച്ച ലത്തീഫ് ഇത്രയും വലിയ ഫ്രെയിം വിഎസിനു മാത്രമാണ് സമ്മാനിച്ചത്.
അതും അദ്ദേഹത്തിന്റെ ജന്മദിനത്തിൽ തന്നെ സമ്മാനിക്കാൻ പറ്റിയത് ജീവിതത്തിൽ കിട്ടിയ മഹാഭാഗ്യണെന്ന് ലത്തീഫ് പറയുന്നു.
തന്റെ ശേഖരത്തിലെ അപൂർവ നാണയങ്ങളും കറൻസികളും വിഎസിനെ നേരിട്ട് കാണിക്കുവാനുള്ള ഭാഗ്യവും ലത്തീഫിന് ഉണ്ടായി. വളരെ സൂക്ഷ്മതയോടെ ഓരോ കറൻസിയും അദ്ദേഹം നോക്കിക്കാണുകയും കൂടാതെ ഈ സന്തോഷം അറിയിച്ചുകൊണ്ട് പിന്നീട് ലത്തീഫിന് വിഎസ് കത്ത് അയക്കുകയും ചെയ്തിരുന്നു.
ഇന്നും നിധി പോലെ ഈ കത്ത് ലത്തീഫ് സൂക്ഷിച്ച് വച്ചിട്ടുണ്ട്.
കറൻസി ശേഖരം ഹോബിയാക്കിയ ലത്തീഫ് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷൻ പ്രസിഡന്റ് കൂടിയാണ്. വിഎസിനെ കൂടാതെ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർക്കും ലത്തീഫ് തന്റെ ശേഖരത്തിലെ ബർത്ത് ഡേ നോട്ട് സമ്മാനിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]