
വെള്ളറട ∙ ജീവിതത്തിൽ ഇതേവരെ മദ്യപിച്ചിട്ടില്ലെന്ന് അവകാശപ്പെടുന്ന കെഎസ്ആർടിസി ഡ്രൈവർ വി.സുനി ഡിപ്പോ അധികൃതരുടെ ശ്വാസ പരിശോധനയിൽ (ബ്രിത്ത് അനലൈസിങ്) മദ്യപനായി.
വെള്ളറട ഡിപ്പോയിലാണ് സംഭവം.
പുലർച്ചെ 5.20 ന് വെള്ളറട നിന്നും കോവിലുവിള വഴി മെഡിക്കൽ കോളജിലേക്കു പോകുന്ന ബസിലെ ഡ്രൈവറാണ് സുനി.
12 വർഷം മുൻപ് പിഎസ്സി മുഖേന സർവീസിൽ പ്രവേശിച്ചു. പതിവായി ടെസ്റ്റ് ചെയ്തിട്ടാണ് ജോലി തുടങ്ങുന്നത്.
തിങ്കളാഴ്ച രാവിലെ ടെസ്റ്റ് ചെയ്തപ്പോൾ റീഡിങ് 10 കാണിച്ചു. തുടർന്ന് സുനി വെള്ളറട
പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പൊലീസിന്റെ അനലൈസറിർ പരിശോധിച്ചപ്പോൾ റീഡിങ് പൂജ്യമായിരുന്നു.പരാതിയിൽ പൊലീസ് കേസെടുത്തില്ല.
ജോലി ചെയ്യാൻ അനുവദിക്കാത്തതിലും മാനഹാനി ഉണ്ടാക്കിയതിലും പ്രതിഷേധിച്ച് സുനിയും സഹപ്രവർത്തകനും കൺട്രോളിങ് ഇൻസ്പെക്ടറുടെ ഓഫിസിനു മുന്നിൽ കുത്തിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]