
തിരുവനന്തപുരം ∙ വി.എസ്. അച്യുതാനന്ദന്റെ മൃതദേഹത്തിന്റെ പൊതുദർശനം, വിലാപയാത്ര എന്നീ കാരണങ്ങളാൽ നഗരത്തിൽ ഇന്ന് രാവിലെ 7 മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
സെക്രട്ടേറിയറ്റ് ഭാഗത്തേക്ക് ഗതാഗതവും പ്രധാന റോഡിലും ഇടറോഡുകളിലും പാർക്കിങ്ങും അനുവദിക്കില്ല.വിലാപയാത്ര കടന്നുപോകുന്ന സെക്രട്ടേറിയറ്റ്, പിഎംജി, പട്ടം, കേശവദാസപുരം, ഉള്ളൂർ, പോങ്ങുംമൂട്, ശ്രീകാര്യം, പാങ്ങപ്പാറ, കാര്യവട്ടം,കഴക്കൂട്ടം, വെട്ടു റോഡ് ഭാഗങ്ങളിലും റോഡിന്റെ ഇരുവശത്തും പാർക്കിങ് അനുവദിക്കില്ല. വിലാപയാത്ര കടന്ന് പോകുന്ന പാതയിൽ തിരക്ക് കൂടിയാൽ വാഹനങ്ങൾ വഴി തിരിച്ച് വിടും.
പൊതു ദർശനത്തിന് വരുന്നവർ ഹൗസിങ് ബോർഡ് ജംക്ഷൻ, പാളയം രക്തസാക്ഷി മണ്ഡപം എന്നിവിടങ്ങളിൽ വാഹനമിറങ്ങി സെക്രട്ടേറിയറ്റ് ദർബാർ ഹാളിലേക്ക് പോകണം. ഫോൺ: 04712558731, 94979 30055
പാർക്കിങ് ഇങ്ങനെ
∙ ചെറിയ വാഹനങ്ങളുടെ പാർക്കിങ് യൂണിവേഴ്സിറ്റി ക്യാംപസ്, വെള്ളയമ്പലം വാട്ടർ അതോറിറ്റി പാർക്കിങ് ഗ്രൗണ്ട്, ജിമ്മി ജോർജ് സ്റ്റേഡിയം ഗ്രൗണ്ട്, വഴുതക്കാട് ടഗോർ തിയറ്റർ ഗ്രൗണ്ട്, തൈക്കാട് പൊലീസ് ട്രെയ്നിങ് കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ്.,
∙വലിയ വാഹനങ്ങളുടെ പാർക്കിങ് ആറ്റുകാൽ ക്ഷേത്രഗ്രൗണ്ട്, കവടിയാർ സാൽവേഷൻ ആർമി ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട് എന്നിവിടങ്ങളിൽ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]