
പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ യോഗാ ദിനം ആചരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ രാജ്യാന്തര യോഗാ ദിനത്തിൽ, അനന്തപുരം ഫൗണ്ടേഷനും മൊറാർജി ദേശായി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗയും ഇന്റർനാഷനൽ യോഗ റിസർച് ഫൗണ്ടേഷനും ചേർന്ന് പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ ‘ഹരിത യോഗ’ എന്ന പരിപാടി സംഘടിപ്പിച്ചു. ലഫ്റ്റനന്റ് ജനറൽ (റിട്ട.) അജിത് നീലകണ്ഠനും ഗ്യാസ്ട്രോ സർജൻ ഡോ. രഞ്ജിത്ത് ഹരിയും അനന്തപുരം ഫൗണ്ടേഷൻ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ലഫ്റ്റനന്റ് കേണൽ അജിത് നീലകണ്ഠൻ യോഗാപ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ അമിത് ഗുപ്ത ആശംസകൾ നേർന്നു. പ്രിൻസിപ്പൽ ഗിരി ശങ്കരൻ തമ്പി യോഗയുടെ കാലികപ്രസക്തിയെക്കുറിച്ചും ദിവസേന യോഗ അഭ്യസിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. തുടർന്ന് അനന്തപുരം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ യോഗാഭ്യാസവും നടത്തി.