
വൈദ്യുത ലൈനിന്റെ കമ്പികൾ മോഷ്ടിച്ചു, പ്രതികൾ പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആര്യനാട്∙ ഉഴമലയ്ക്കൽ കെഎസ്ഇബി സെക്ഷൻ ഓഫിസിലെ യാഡിൽ സൂക്ഷിച്ചിരുന്ന അലുമിനിയം വൈദ്യുത ലൈൻ കമ്പികൾ മോഷ്ടിച്ച കേസിൽ പ്രതികൾ പിടിയിൽ. പള്ളിവേട്ട കൈതൻകുന്ന് വെട്ടയിൽ വീട്ടിൽ സലീം (58), മന്നൂർക്കോണം മുള്ളുവേങ്ങാമൂട് റോഡരികത്ത് വീട്ടിൽ ഹരി (58) എന്നിവരെ ആണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാർച്ച് 11ന് രാത്രിയാണ് 100 കിലോയോളം തൂക്കം വരുന്ന കമ്പികൾ മോഷ്ടിച്ചത്. കെഎസ്ഇബിക്ക് 20,000 രൂപയോളം നഷ്ടം ഉണ്ടായി എന്നാണ് കേസ്. ഓട്ടോയിൽ എത്തിയ പ്രതികൾ ഓഫിസിനു സമീപം പാർക്ക് ചെയ്ത ശേഷം കമ്പികൾ ഇതിൽ കടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദ്യശ്യങ്ങൾ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ കുടുങ്ങി. നെടുമങ്ങാട് കടയിൽ വിറ്റ മോഷണ മുതൽ കണ്ടെടുത്തതായി ആര്യനാട് പൊലീസ് ഇൻസ്പെക്ടർ വി.എസ്.അജീഷ് പറഞ്ഞു.