
123.36 കോടിയിൽ റെയിൽവേ സ്റ്റേഷൻ നവീകരണം: വികസന ട്രാക്കിൽ വർക്കല
തിരുവനന്തപുരം∙ വർക്കല റെയിൽവേ സ്റ്റേഷൻ ഉന്നതനിലവാരത്തിലേക്ക് ഉയർത്തുന്ന പണികൾ പുരോഗമിക്കുന്നു. കെ റെയിൽ– ആർവിഎൻഎൽ സംയുക്ത സംരംഭത്തിനാണു നിർമാണച്ചുമതല.
123.36 കോടി രൂപ ചെലവിലാണു നവീകരണം. 30 മാസത്തിനകം നിർമാണം പൂർത്തിയാക്കാനാണു കരാർ.
എന്നാൽ, നിശ്ചിത സമയത്തിനും 6 മാസം മുൻപു നിർമാണം തീർക്കാൻ കഴിയുന്ന തരത്തിലാണു ജോലികൾ നടക്കുന്നത്. 3 ഭാഗങ്ങളായാണു പ്രധാന കെട്ടിടം പണിയുന്നത്.
ഇതിൽ 6 നിലകളുള്ള ആദ്യഭാഗത്തെ അവസാന നിലയുടെയും രണ്ടാമത്തെ ഭാഗത്തെ മൂന്നാം നിലയുടെയും നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യത്തെ റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്നതോടൊപ്പം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താൻ തീരുമാനിച്ച 100 റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് വർക്കല. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജംക്ഷൻ, എറണാകുളം ടൗൺ, കൊല്ലം, തൃശൂർ എന്നിവയാണു മറ്റു സ്റ്റേഷനുകൾ.
കേരളത്തിന്റെ തനതു വാസ്തുശിൽപ മാതൃകയിലാണു വർക്കല സ്റ്റേഷൻ കെട്ടിടം നിർമിക്കുക. റീട്ടെയ്ൽ ഷോറൂമുകൾ, ഫുഡ് കോർട്ട്, എടിഎം, തുടങ്ങി യാത്രക്കാർക്ക് എല്ലാവിധത്തിലുള്ള സൗകര്യങ്ങളുമൊരുക്കുന്ന തരത്തിലാണു സ്റ്റേഷൻ ഒരുങ്ങുന്നത്.
ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, വാക്കലേറ്ററുകൾ എന്നിവയുണ്ടാകും. 12 ലിഫ്റ്റുകൾ, 4 ബാഗേജ് സ്കാനറുകൾ, 4 മെറ്റൽ ഡിറ്റക്ടർ എന്നിവയുണ്ടാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]