തിരുവനന്തപുരം ∙ അതിക്രമങ്ങൾക്കും തൊഴിൽ ചൂഷണത്തിനും സാംസ്കാരിക ജീർണതയ്ക്കുമെതിരെ എഐഎംഎസ്എസ് സംഘടിപ്പിച്ച സംസ്ഥാന വനിതാ സമ്മേളനം സമാപിച്ചു. എസ്.സൗഭാഗ്യകുമാരി പ്രസിഡന്റും കെ.എം.ബീവി സെക്രട്ടറിയുമായ 44 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും 90 അംഗ സംസ്ഥാന കൗൺസിലിനെയും തിരഞ്ഞെടുത്തു.
എസ്.രാധാമണി, എം.എ.ബിന്ദു, കെ.ജെ.ഷീല, കെ.കെ.ശോഭ, എം.എ..പുഷ്പ, എസ്.മിനി, സി.ഷീബ എന്നിവരെ വൈസ് പ്രസിഡന്റുമാരായും എം.കെ.ഉഷ, എ.സബൂറ, ട്വിങ്കിൾ പ്രഭാകരൻ, ടി.ആർ.രാജിമോൾ, എ.റജീന, എ.സജീന എന്നിവരെ സെക്രട്ടേറിയറ്റ് അംഗങ്ങളായും യു.ജെ.ആശാരാജിനെ ട്രഷററായും തിരഞ്ഞെടുത്തു.
സമാപന സമ്മേളനം അഖിലേന്ത്യ പ്രസിഡന്റ് കെയാദെ ഉദ്ഘാടനം ചെയ്തു. കർണാടക സംസ്ഥാന പ്രസിഡന്റ് മഞ്ജുള നായിഡു, എസ്യുസിഐ (കമ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി ജയ്സൺ ജോസഫ്, എഐഎംഎസ്എസ് മുൻ സംസ്ഥാന നേതാക്കളായ ഷൈലാ കെ.
ജോൺ, മിനി കെ. ഫിലിപ്പ്, ലളിത മാത്യു എന്നിവർ പ്രസംഗിച്ചു.
സമ്മേളത്തിന്റെ ഭാഗമായി സ്ത്രീ ജീവിതത്തിലെ പ്രശ്ന മേഖലകളെ സംബന്ധിച്ച് മൂന്നു സെമിനാറുകൾ നടന്നു.
‘തൊഴിലിടങ്ങളിലെ ചൂഷണം: പ്രതിരോധമുയർത്തുന്ന സ്ത്രീകൾ’ എന്ന സെമിനാർ ഡോ. ജെ.ദേവിക ഉദ്ഘാടനം ചെയ്തു.
ഭാഗ്യലക്ഷ്മി, എം.എ.ബിന്ദു, ഡോ. കെ.എൽ.സോയ, എസ്.പിങ്കി, ഇ.പി.ജയപ്രഭ, ഡോ.
വിദ്യ ആർ. ശേഖർ, അഡ്വ.
വി.അശ്വതി, രജിത ജയറാം, ആർ.മാളു, എസ്.മിനി എന്നിവർ പ്രസംഗിച്ചു.
‘സ്ത്രീ സുരക്ഷ, സംസ്കാരം, അധികാര വ്യവസ്ഥ’ എന്ന സെമിനാർ ബീനാ പോൾ ഉദ്ഘാടനം ചെയ്തു. പി.ഇ.ഉഷ, രമ്യ റോഷ്നി, വി.പി.സുഹറ, പ്രഫ.
കുസുമം ജോസഫ്, അംബിക മറുവാക്ക്, വിജയരാജമല്ലിക, ഡോ. എസ് അലീന, എം.എ.പുഷ്പ, കെ.ജെ.ഷീല, ട്വിങ്കിൾ പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.
‘ശാസ്ത്രം സ്ത്രീ മുന്നേറ്റത്തിന്’ എന്ന സെമിനാർ പ്രഫസർ കെ.പാപ്പൂട്ടി ഉദ്ഘാടനം ചെയ്തു.ഡോ. പി.എസ്.
ബാബു, ഡോ. അമ്മു ലൂക്കോസ്, ഡോ.
മേധ സുരേന്ദ്രനാഥ്, കെ.എം.നിത്യമോൾ, ടി.ആർ.രാജിമോൾ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

