കഴക്കൂട്ടം ∙ ഗതാഗതക്കുരുക്കിനു പരിഹാരമായി കഴക്കൂട്ടം മേനംകുളം ആറാട്ട് വഴി തുമ്പ റോഡ് നാലുവരിപ്പാത ആക്കാനായി ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ഡിപിആർ തയാറാക്കാൻ സർക്കാർ ഉത്തരവ് ഇറക്കിയെങ്കിലും പാത നിർമാണം ഇനിയും തീരുമാനം ആയിട്ടില്ല. തീരദേശ പാതയും എൻഎച്ച് 66 തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പ്രധാന റോഡിലെ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരമായി കഴക്കൂട്ടം മുതൽ നാലുമുക്ക് മേനംകുളം ആറാട്ടു വഴിയിലൂടെ തുമ്പ തീരദേശ പാതയുമായി ബന്ധിപ്പിക്കുന്ന 2.800 മീറ്റർ റോഡാണ് നാലുവരിപ്പാത ആക്കാനുള്ള ഡിപിആർ തയാറാക്കിയത്.
23 മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡിൽ ഇരു വശങ്ങളിലും നടപ്പാതയും റോഡിന്റെ മധ്യത്തിലൂടെ മീഡിയനുകളും ഉണ്ടാകും.
ഭാരത് പെട്രോളിയം ഫില്ലിങ് പ്ലാന്റ്, കേരള പൊലീസ് വനിത ബറ്റാലിയൻ, കിൻഫ്ര അപ്പാരൽ പാർക്ക്, ദ്രവീഡിയൻ ലിങ്ഗ്വിസ്റ്റിക് സെന്റർ, പുത്തൻതോപ്പ് സാമൂഹിക ആരോഗ്യ കേന്ദ്രം, തുമ്പ സെന്റ് സേവ്യേഴ്സ് കോളജ്, മരിയൻ എൻജിനീയറിങ് കോളജ്, മരിയൻ ആർട്ട് ആൻഡ് സയൻസ് കോളജ് തുടങ്ങിയ സ്ഥാപനങ്ങളും സ്കൂളുകളും ആരാധന കേന്ദ്രങ്ങളും ഉള്ള ഇൗ റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
രാവിലെയും വൈകുന്നേരവും കണ്ടെയ്നർ ഉൾപ്പെടെയുള്ള വാഹനങ്ങൾ മണിക്കൂറുകളോളം കുടുങ്ങി കിടക്കുന്നത് സ്ഥിരം കാഴ്ചയാണ്. ഇൗ മേഖലയിൽ വാഹനാപകടങ്ങളും പതിവാണ്.
പരാതികളുടെ അടിസ്ഥാനത്തിലാണ് ട്രാഫിക് പഠനം നടത്തി ഡിപിആർ തയാറാക്കി സർക്കാരിന്റെ പരിഗണനയ്ക്കു സമർപ്പിച്ചത്. കഴക്കൂട്ടം–മേനംകുളം–ആറാട്ട് വഴി നാലുവരിപ്പാത വന്നാലേ ഇവിടത്തെ യാത്രാദുരിതത്തിനു ശാശ്വത പരിഹാരം കാണാൻ സാധിക്കൂ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

