കിളിമാനൂർ∙പഴയകുന്നുമ്മേൽ പഞ്ചായത്തിലെ വട്ടവാൾ കാനാറ ശ്മശാനം റോഡ് ആധുനിക നിലവാരത്തിൽ ബിഎം ബിസി പദ്ധതിയിൽ നവീകരിക്കണമെന്ന ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യം ഇനിയും നടപ്പാക്കാതെ അധികൃതർ. 6 കൊല്ലം മുൻപ് ബി.സത്യൻ എംഎൽഎ ആയിരുന്നപ്പോൾ കാനാറ ശ്മശാനം റോഡ് നവീകരിക്കാൻ 1.5 കോടി അനുവദിച്ചതായുള്ള അറിയിപ്പ് ഫ്ലെക്സ് ബോർഡിൽ ഏറെ നാൾ വട്ടവാൾ ജംക്ഷനിൽ സ്ഥാപിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. 1.5 കോടി രൂപയുടെ റോഡ് നവീകരണം ഫ്ലെക്സ് ബോർഡിൽ ഒതുങ്ങിയതല്ലാതെ മറ്റൊന്നും നടന്നില്ല.
കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച വൈദ്യുതി ഗ്യാസ് ശ്മശാനം 6 വർഷം മുൻപ് പ്രവർത്തനം ആരംഭിച്ചതോടെയാണ് ഈ റോഡ് ബിഎം ബിസിയിൽ നവീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നത്. 6 വർഷം മുൻപ് ടാർ ചെയ്ത റോഡിലെ മെറ്റലും ടാറും ഇളകി പോയതോടെ റോഡിൽ കുഴികൾ നിറഞ്ഞിട്ട് വർഷങ്ങളായി.
ശ്മശാനത്തിനു താഴെയുള്ള ഭാഗത്ത് കോൺക്രീറ്റ് ചെയ്ത റോഡിന്റെ മധ്യഭാഗത്ത് 10 മീറ്റർ നീളത്തിൽ ഒന്നര അടിയോളം റോഡ് താഴ്ന്നത് അപകടക്കെണിയായി മാറിയതായി യാത്രക്കാർ പറയുന്നു.
കാനാറ ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലും വലിയ താഴ്ചയുണ്ട് ഇവിടെ പാർശ്വ ഭിത്തി ഇല്ലാത്തതും അപകട ഭീഷണിയിലാണ്. ഏറെ ഭയന്നാണ് ഇതു വഴി ആംബുലൻസും മറ്റും വാഹനങ്ങളും ഡ്രൈവർമാർ ഓടിക്കുന്നത്.
റോഡിന് വീതി വളരെ കുറവായതും റോഡിലെ കുഴികളും പാർശ്വ ഭിത്തി ഇല്ലാത്തതും ആണ് ഡ്രൈവർമാരെ ഭയപ്പെടുത്തുന്നത്. റോഡിന് 6 മുതൽ 8 മീറ്റർ വരെ വീതി ഉള്ളതായും എന്നാൽ പലഭാഗങ്ങളിലും റോഡിന് 4 മീറ്റർ പോലും വീതി ഇല്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഒട്ടേറെ സ്കൂൾ ബസുകളും ഇതു വഴി ഓടുന്നുണ്ട്.
ചില ഭാഗത്ത് കഷ്ടിച്ച് ഒരു സ്കൂൾ ബസിനു കടന്നു പോകാനുള്ള വീതി മാത്രമേ ഉള്ളു.
ശ്മശാനത്തിനു സമീപത്ത് പ്രവർത്തിക്കുന്ന ക്വാറിയിൽ എത്തുന്ന 40 ടണ്ണിലധികം ഭാരമുള്ള വാഹനങ്ങൾ ഈ റോഡ് കടന്നു പോകുന്നതും റോഡ് തകരാൻ കാരണമാകുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. എംസി റോഡിനെയും കുറവൻകുഴി തൊളിക്കുഴി റോഡിനെയും ബന്ധിപ്പിക്കുന്ന റോഡിന് രണ്ട് കിലോമീറ്റർ ദൂരമുണ്ട്. റോഡിന് ഇരുവശങ്ങളിലും കയ്യേറ്റം പൂർണമായും ഒഴിപ്പിച്ചു വേണം റോഡ് വേണം ബിഎംബിസിയിൽ നവീകരണം നടത്തണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]