അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ∙ കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.kelsa.keralacourts.in.
തിരുവനന്തപുരം ∙ പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതി പ്രകാരം ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ നൽകുന്നതിന്റെ ഭാഗമായി അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട
മത്സ്യഭവൻ ഓഫിസുകളിൽ 30ന് മുൻപ് അപേക്ഷ സമർപ്പിക്കണം. ഫോൺ: 0471-2450773
ക്വിസ് മത്സരം
തിരുവനന്തപുരം ∙ കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ വജ്ര ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി ‘കേരള നവോത്ഥാനത്തിന്റെ നാൾവഴികൾ’ എന്ന വിഷയത്തിൽ സ്കൂൾ കോളജ് വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
ഫോൺ: 9497492519.
ഗതാഗത നിയന്ത്രണം
തിരുവനന്തപുരം ∙ കല്ലറ-തൊളിക്കുഴി റോഡിൽ ബി.സി വർക്ക് നടക്കുന്നതിനാൽ ഇന്നു മുതൽ മൂന്ന് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതായി വെഞ്ഞാറമൂട് പൊതുമരാമത്ത് റോഡ്സ് സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
‘രജസ്വല’ പ്രദർശനം ഇന്നുമുതൽ
തിരുവനന്തപുരം∙അശ്വതി അരവിന്ദാക്ഷന്റെ 28 ചിത്രങ്ങളുടെ പ്രദർശനമായ ‘രജസ്വല’ ഇന്ന് മുതൽ 24 വരെ വൈലോപ്പിള്ളി സംസ്കൃതിഭവനിലെ ലളിത കലാ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കും. പൊതു വിദ്യാഭ്യാസ സെക്രട്ടറി യു.വാസുകി ഉദ്ഘാടനം ചെയ്യും.
കരമന എൻഎസ്എസ് കോളജിലെ ഇംഗ്ലിഷ് വിഭാഗം അസി.പ്രഫസറായ അശ്വതി ചിത്രകാരിയും കവിയുമാണ്. 10 മുതൽ ആറര വരെയാണ് പ്രദർശന സമയം.
അഭിമുഖം നാളെ
പൂജപ്പുര∙എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വുമൻ എൻജി.കോളജിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വകുപ്പിൽ അസി.പ്രഫസർമാരെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് നാളെ 9.30ന് അഭിമുഖം നടത്തും.9495230874.
സ്പോട് അഡ്മിഷൻ
വട്ടിയൂർക്കാവ് ∙ സെൻട്രൽ പോളിടെക്നിക് കോളജിലെ 2025–26 അധ്യയന വർഷത്തെ ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ സ്പോട് അഡ്മിഷൻ നാളെ 9ന് കോളജിൽ നടത്തും.
www.polyadmission.org/let
ചിത്രരചനാ ക്യാംപ്
തിരുവനന്തപുരം ∙ സാംസ്ക്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗുരു ഗോപിനാഥ് നടനഗ്രാമം, വാർഷിക കലണ്ടർ പ്രകാരമുള്ള നാട്യോത്സവം – 2025 പദ്ധതിയിൽ ഉൾപ്പെട്ട വർഷകാല പഠനക്കളരികളുടെ ഭാഗമായി സെപ്റ്റംബർ 12, 13, 14 തീയതികളിൽ ദേശീയ നൃത്ത മ്യൂസിയം അങ്കണത്തിൽ സമകാലിക ചിത്രരചനാ ക്യാംപ് സംഘടിപ്പിക്കുന്നു.
ഫോൺ: 0471 -2364771, ഇ-മെയിൽ: [email protected] …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]