
മലയിൻകീഴ് ∙ നിറഞ്ഞു കിടക്കുന്ന കറുത്ത പാറകൾക്കു മുകളിലൂടെ പുഴ ഒഴുകുന്നത് ചെറിയ വെള്ളച്ചാട്ടങ്ങളുടെ പ്രതീതി ഉണർത്തും. ചുറ്റും പച്ചപ്പും മുളങ്കാടുകളും. പ്രകൃതി സൗന്ദര്യം തുളുമ്പുന്ന ഇടമാണ് കരമനയാറിലെ പേയാട് അരുവിപ്പുറം കടവ്.
സമൂഹമാധ്യമങ്ങളിലും ഈ സ്ഥലം വൈറലാണ്. നഗരത്തിൽ നിന്നുള്ളവരടക്കം പതിവായി എത്താറുണ്ടെന്നു പ്രദേശവാസികൾ പറഞ്ഞു.
കാണാൻ സുന്ദരമാണെങ്കിലും ഒട്ടേറെ പേരുടെ ജീവൻ കവർന്ന മരണക്കയമാണ് ഇവിടം. വെള്ളത്തിന്റെ ശക്തമായ ഒഴുക്കും ആഴവും അപകടസാധ്യത വർധിപ്പിക്കുന്നു.
കഴിഞ്ഞ 2 ദിവസത്തിനിടെ 2 പേരുടെ ജീവനാണ് ഇവിടെ നഷ്ടമായത്. അപകടമേഖലയായിട്ടും ഒരു സുരക്ഷാസംവിധാനങ്ങളും ഒരുക്കിയിട്ടില്ല.
നേരത്തെ അപകട സൂചന ബോർഡുകൾ സ്ഥാപിച്ചിരുന്നെങ്കിലും ഇപ്പോൾ അതൊന്നും കാണാനില്ല.
ലഹരി സംഘങ്ങളുടെ ശല്യം രൂക്ഷമാണെന്ന പരാതിയിൽ പൊലീസ് ഇടയ്ക്കിടെ പരിശോധന നടത്താറുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]