
തിരുവനന്തപുരം∙ കോർപറേഷൻ തിരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ കൂട്ടിച്ചേർക്കുന്നതിനും നീക്കം ചെയ്യുന്നതിനുമായി ഓരോ വാർഡുകളിലും ലഭിച്ച അപേക്ഷകളുടെ എണ്ണം അടിയന്തരമായി പ്രസിദ്ധപ്പെടുത്താൻ കോർപറേഷനിലെ തിരഞ്ഞെടുപ്പ് ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർ തയാറാകണമെന്നു യുഡിഎഫ്. അപേക്ഷകൾ സമർപ്പിക്കേണ്ട
തീയതി ഓഗസ്റ്റ് 12ന് അവസാനിച്ചു. വോട്ടർമാരെ നേരിട്ടു കേട്ടു തെളിവെടുപ്പ് നടത്തുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
അപേക്ഷകൾ സമർപ്പിക്കാനുള്ള സമയപരിധി പിന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും ഓരോ വാർഡിലും ലഭിച്ച അപേക്ഷകരുടെ എണ്ണം പുറത്തുവിടാൻ തയാറാകുന്നില്ലെന്നു യുഡിഎഫ് ജില്ലാ കൺവീനർ പി.കെ.വേണുഗോപാൽ ആരോപിച്ചു.
തിരഞ്ഞെടുപ്പ് പ്രക്രിയയിൽ അവിഹിത ഇടപെടലുകൾ നടത്താനുള്ള നീക്കമാണിതെന്നു യുഡിഎഫ് സംശയിക്കുന്നു. തൊടുന്യായം പറഞ്ഞ് നഗരസഭ വാർഡുകളുടെ എണ്ണം 100 നിന്നും 101 ആയി വർധിപ്പിച്ചതും, വാർഡ് അതിർത്തി പുനർനിർണയം സംബന്ധിച്ച പരാതികൾ അവഗണിച്ചതും ബോധപൂർവമാണെന്ന് കരുതേണ്ടിയിരിക്കുന്നു.
ഓരോ വാർഡിലും ഉൾപ്പെടുത്തിയിരിക്കുന്ന വോട്ടർമാരുടെ എണ്ണത്തിൽ പ്രകടമായ വലിയ വ്യത്യാസമുണ്ട്. ഈ സാഹചര്യത്തിൽ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.
പരാതി നൽകി കോൺഗ്രസ്
കോർപറേഷനിൽ ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ വിലാസത്തിൽ അനധികൃതമായി വോട്ടർമാരെ ചേർത്തു എന്ന പരാതിയുമായി കോൺഗ്രസ്. സംസ്കൃതി ഭവനുകളുടെ വിലാസത്തിൽ വോട്ട് ചേർത്തെന്ന് കോൺഗ്രസ് പാളയം ബ്ലോക്ക് കമ്മിറ്റിയാണു റിട്ടേണിങ് ഓഫിസർക്കു പരാതി നൽകിയത്.
തമ്പാനൂർ, പാളയം, ഫോർട്ട് വാർഡുകളിൽ വോട്ട് ചേർത്തെന്നാണ് പരാതി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]