
പാറശാല∙ വയോധികപൊള്ളലേറ്റ് മരിച്ചു. ചെങ്കവിളമഞ്ചാംകുഴി ഗോരസ ഭവനിൽ പരേതനായ ഗോപാലപണിക്കരുടെ ഭാര്യ സരസമ്മ (96)യാണ് മരിച്ചത്.
തിങ്കൾ രാവിലെ 11 മണിയോടെ വീടിനുള്ളിൽ നിന്ന് പുകയുയരുന്നത് കണ്ട മകൻ നോക്കിയപ്പോഴാണ് മുറിയിൽ തീകത്തി മരിച്ചനിലയിൽ കണ്ടെത്തിയത്.
തുടർന്ന് പൊഴിയൂർ പൊലീസും ഫോറൻസിക് വിഭാഗവും സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പൊഴിയൂർ പൊലീസ് കേസെടുത്തു. മക്കൾ: ഗോപീരാജൻ, അശോകൻ, ശശികുമാരി, മഹിളാദേവി, പരേതയായ ജഗദാംബിക.
മരുമക്കൾ: വിജയകുമാരി,സുധ,സോമസുന്ദരൻ,രാമഭദ്രൻ, പരേതനായ വിശ്വനാഥൻ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]