
നെയ്യാറ്റിൻകര ∙ തിരുപുറം കുമിളിയിൽ പുതിയ ജലശുദ്ധീകരണ ശാല യാഥാർഥ്യമായതോടെ പഴയ ശുദ്ധീകരണ ശാല അവഗണനയിൽ. നിലവിൽ ഉപേക്ഷിച്ച പദ്ധതി വീണ്ടും ഉപയോഗ യോഗ്യമാക്കി മാറ്റിയാൽ 4 പഞ്ചായത്തുകളിലെ ശുദ്ധജല ക്ഷാമത്തിനു പരിഹാരമാകുമെന്ന് നാട്ടുകാർ.കുമിളിയിൽ പുതിയ ജലശുദ്ധീകരണ ശാല കമ്മിഷൻ ചെയ്തത് ഏതാനും വർഷങ്ങൾക്കു മുൻപാണ്.
അതുവരെ തിരുപുറം, കാഞ്ഞിരംകുളം, കരുംകുളം, പൂവാർ എന്നീ 4 പഞ്ചായത്തുകളിൽ ശുദ്ധജലം എത്തിച്ചിരുന്ന പഴയ പദ്ധതിയാണ് ആരും തിരിഞ്ഞു നോക്കാതെ നാശമായി കിടക്കുന്നത്. ഉപയോഗിക്കാതെ ആയതോടെ ഇവിടെ പുല്ലും പാഴ്ച്ചെടികളും വളർന്നു.
മലിനജലം കെട്ടിക്കിടന്ന് കൊതുകുകൾ പെരുകി. സാമൂഹിക വിരുദ്ധർക്ക് മദ്യക്കുപ്പികൾ ഉപേക്ഷിക്കാനുള്ള ഒരിടവും ഇഴജന്തുക്കളുടെ ആവാസ കേന്ദ്രവുമായി.കുമിളിയിലെ ജല സ്രോതസ്സ് പ്രകൃതിയുടെ വരദാനം എന്നാണ് എല്ലാവരും പറയുന്നത്.
ശുദ്ധീകരിക്കേണ്ട
ആവശ്യം പോലുമില്ല; അത്രയും നല്ല വെള്ളം. പക്ഷേ, സമീപത്തെ 4 പഞ്ചായത്തുകളിലും പൈപ്പ് കണക്ഷനുകളുടെ എണ്ണവും വെള്ളത്തിന്റെ ഉപയോഗവും വർധിച്ചതോടെ പുതിയ പദ്ധതി ആവിഷ്കരിക്കേണ്ടി വന്നു. അങ്ങനെയാണ് നെയ്യാറിലെ ജലം പാഞ്ചിക്കാട്ട് കടവിൽ നിന്ന് കുമിളിയിൽ എത്തിച്ചു ശുദ്ധീകരിച്ചു വിതരണം ചെയ്യുന്ന പദ്ധതി ആവിഷ്കരിച്ചതും നടപ്പാക്കിയതും.പുതിയ പദ്ധതി യാഥാർഥ്യമായതോടെ പഴയ ശുദ്ധീകരണ ശാല അക്ഷരാർഥത്തിൽ ഉപേക്ഷിക്കപ്പെട്ടിരിക്കുകയാണ്.പക്ഷേ, ഇപ്പോൾ ജലജീവൻ മിഷൻ പദ്ധതി പ്രകാരം വാട്ടർ കണക്ഷനുകളുടെ എണ്ണം നിലവിലുള്ളതിന്റെ ഇരട്ടിയായതോടെ പലയിടത്തും ജലക്ഷാമം നേരിടുകയാണ്.ഈ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിലുള്ള പഴയ പദ്ധതി വീണ്ടും ഉപയോഗയോഗ്യമാക്കണമെന്നാണ് ജനത്തിന്റെ ആവശ്യം
പണ്ടൊരിക്കലും ഉപ്പുവെള്ളം കുടിക്കേണ്ടി വന്നിട്ടില്ല
വേലിയേറ്റമുണ്ടാകുമ്പോൾ നെയ്യാറിൽ കടൽവെള്ളം കലരുകയും ആ വെള്ളം കുമിളിയിലെ ജലശുദ്ധീകരണ ശാലയിൽ എത്തുകയും ചെയ്യുന്നു.വെള്ളം ശുദ്ധീകരിച്ചു ഉപ്പുരസം മാറ്റാനുള്ള സാങ്കേതിക വിദ്യ ഇവിടെ ഇല്ലാത്തതിനാൽ ജനം മുഴുവൻ ഉപ്പുവെള്ളം കുടിക്കാൻ നിർബന്ധിതരാകും.അല്ലെങ്കിൽ ശുദ്ധജല വിതരണം മുടങ്ങുകയും വലിയ ജലക്ഷാമത്തിലേക്കു നീങ്ങുകയും ചെയ്യും.
അതേസമയം കുമിളിയിലെ പഴയ ശുദ്ധീകരണ ശാലയിൽ നിന്ന് ഒരിക്കൽ പോലും ഉപ്പുവെള്ളം വിതരണം ചെയ്തിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]