
പൊഴിയൂർ∙തീരദേശ റോഡ് കടൽ എടുത്തതോടെ ദുരിതത്തിലായി പ്രദേശവാസികൾ. രണ്ടു മാസം മുൻപാണ് കടൽക്ഷോഭത്തിൽ മൂന്നു കിലോമീറ്ററോളം വരുന്ന പൊഴിയൂർ–നീരോടി റോഡ് തകർന്നത്.റോഡ് ഇല്ലാതായതോടെ നീരോടി അടക്കം തമിഴ്നാട് ഭാഗത്തേക്ക് വാഹനങ്ങളിൽ പോകാൻ രണ്ടു കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കണം.
പരുത്തിയൂർ, തെക്കേകൊല്ലങ്കോട് ഇടവകകളിലെ സെമിത്തേരി സ്ഥിതി ചെയ്യുന്ന തെക്കേകൊല്ലങ്കോട് ഭാഗത്തേക്ക് സംസ്കരിക്കാൻ മൃതദേഹം പോലും തമിഴ്നാട് വഴി എത്തിക്കേണ്ട സ്ഥിതി ആണ്.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നടന്ന കടലാക്രമണത്തിൽ മുന്നു തവണ റോഡ് തകർന്നെങ്കിലും ഭൂരിഭാഗവും തകർന്നത് രണ്ടു മാസം മുൻപ് ആണ്.
കടലാക്രമണം രൂക്ഷമായ തെക്കേകൊല്ലങ്കോട് മുതൽ പരുത്തിയൂർ വരെ പുലിമുട്ട് നിർമാണത്തിനു 43.5കോടി രൂപയുടെ പദ്ധതിക്കു ദിവസങ്ങൾക്ക് മുൻപ് ഭരണാനുമതി ലഭിച്ചെങ്കിലും തുടർ നടപടികൾ പൂർത്തിയാക്കി പണി ആരംഭിക്കാൻ ഇനിയും മാസങ്ങൾ തന്നെ വേണ്ടി വരും. പുലിമുട്ട് നിർമാണം പൂർത്തിയായ ശേഷമേ റോഡ് നവീകരണത്തിനു പദ്ധതി തയാറാക്കൂ എന്നാണ് സൂചനകൾ.
റോഡ് അറ്റകുറ്റപ്പണികൾക്ക് നടപടി വൈകുന്ന സാഹചര്യത്തിൽ ഗതാഗതം നടത്താൻ സാധ്യമാകുന്ന രീതിയിൽ തദ്ദേശ സ്ഥാപനങ്ങൾ സംവിധാനം ഒരുക്കണമെന്ന ആവശ്യത്തിൽ ആണ് പ്രദേശവാസികൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]