
തിരുവനന്തപുരം∙ ജില്ലയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ മലയാള സാംസ്കാരിക വേദിയുടെ പത്താമത് മലയാളിരത്ന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നവരത്നങ്ങൾ എന്ന നിലയിലാണ് ഒൻപത് മേഖലയിൽ മികവ് തെളിയിച്ച പ്രതിഭകൾക്ക് പുരസ്കാരം നൽകി വരുന്നത്.
മികച്ച പൊതുപ്രവർത്തകനുള്ള തലേക്കുന്നിൽ ബഷീർ സ്മാരക മലയാളിരത്ന പുരസ്കാരത്തിന് മന്ത്രി കെ.രാജൻ അർഹനായി.
കവിയും ഗാനരചയിതാവുമായ കെ.ജയകുമാർ (സാഹിത്യ സാംസ്കാരികം), ലോകപ്രസിദ്ധ ചിത്രകാരൻ ആർട്ടിസ്റ്റ് ബി.ഡി.ദത്തൻ (കല), റോബിൻസൺ മൈക്കിൾ അബൂദബി (ജീവകാരുണ്യം), വിതുര മലയടി എഫ്.എച്ച്.സിയിലെ ഡോ.സുജാറാണി ( ഡോ.രമേഷ്കുമാർ കുറുപ്പ് സ്മാരകം- ആതുരസേവനം), കോഴിക്കോട് സർവ്വകലാശാല മുൻ കോച്ച് ഡോ.മുഹമ്മദ് അഷ്റഫ് (കായികം), വർക്കല എം.ജി.എം സ്കൂൾ സെക്രട്ടറി ഡോ.പി.കെ.സുകുമാരൻ (വിദ്യാഭ്യാസം), അബൂദബി റാക്കോ ഗ്രൂപ്പ് എം.ഡി ബി.ജയപ്രകാശൻ (പ്രവാസി വ്യവസായി), ഗിരിജാസ് ലബോറട്ടറി ഗ്രൂപ്പ് എം.ഡി ഡോ.വി.ഗിരിജ (എന്റർപ്രണർ) എന്നിവരാണ് പുരസ്കാര ജേതാക്കൾ.
മുൻ മന്ത്രി പന്തളം സുധാകരൻ, മുൻ എം.പി പന്ന്യൻ രവീന്ദ്രൻ, സ്വാമി സൂക്ഷ്മാനന്ദ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര നിർണയം നടത്തിയത്. മരതകക്കല്ല് പതിച്ച ശിൽപവും കീർത്തിപത്രവും അടങ്ങുന്ന പുരസ്കാരം ആഗസ്റ്റ് 19ന് വൈകീട്ട് 3 ന് വർക്കലയിൽ സംഘടിപ്പിക്കുന്ന പതിനെട്ടാമത് വാർഷിക സാസ്കാരിക സമ്മേളനത്തിൽ സമ്മാനിക്കുമെന്ന് മലയാള സാംസ്കാരിക വേദി ചെയർമാൻ അൻസാർ വർണന, വൈസ് ചെയർമാൻ സീലി സാബു, ജനറൽ സെക്രട്ടറി ബിജു ഗോപാലൻ,ഗൾഫ് കോ ഓർഡിനേറ്റർ ഡോ.ഷുഹൈബ് പള്ളിക്കൽ എന്നിവർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]