
തിരുവനന്തപുരം ∙ റാവിസ് പ്രതിധ്വനി സെവൻസ്- സീസൺ 8 ഫുട്ബോൾ ടൂർണമെന്റിന് ടെക്നോപാർക്കിൽ തുടക്കം. വിവിധ ഐടി കമ്പനികൾ തമ്മിൽ മാറ്റുരയ്ക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടനം ഇന്ത്യൻ ബീച്ച് ഫുട്ബോൾ ക്യാപ്റ്റൻ രോഹിത് യേശുദാസ് നിർവഹിച്ചു.
നിലവിലെ ചാംപ്യന്മാരായ യുഎസ്ടിയും പ്രതിധ്വനി ഇലവനുമായി നടന്ന പ്രദർശന ഉത്ഘാടന മത്സരത്തിൽ പ്രതിധ്വനി ഇലവൻ 4-3 നു വിജയിച്ചു.
21 ദിവസം നീണ്ടു നിൽക്കുന്ന ടൂർണമെന്റിൽ 164 മത്സരങ്ങളിൽ 90ൽ അധികം ഐടി കമ്പനികളിൽ നിന്നുള്ള 101 ടീമുകൾ പങ്കെടുക്കുന്നുണ്ട്. ടെക്നോപാർക്ക് ഗ്രൗണ്ടിൽ ശനി, ഞായർ ദിവസങ്ങളിലായിരിക്കും മത്സരങ്ങൾ.
ആദ്യ റൗണ്ടുകൾ ലീഗ് അടിസ്ഥാനത്തിലും അത് കഴിഞ്ഞു നോക്കൗട്ട് അടിസ്ഥാനത്തിലും മത്സരങ്ങൾ നടക്കും.
കിരീടം നേടുന്ന ടീമിന് 25,000 രൂപയും എവർ റോളിങ് ട്രോഫിയും കൂടാതെ റാവിസ് അഷ്ടമുടിയിൽ ഒരു ദിവസത്തെ താമസവും ലഭിക്കും. ടൂർണമെന്റിലെ മികച്ച കളിക്കാരനും ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരനും മികച്ച ഗോൾകീപ്പർക്കും പ്രത്യേകം പുരസ്കാരങ്ങൾ ലഭിക്കും.
മത്സരങ്ങൾ കാണാൻ എത്തുന്നവർക്കും നിരവധി മത്സരങ്ങളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ വനിതകൾക്കുള്ള ഇതോടൊപ്പം അരങ്ങേറും.
കൂടുതൽ വിവരങ്ങൾക്ക്: ജനറൽ കൺവീനർ – വിപിൻ കെ.വി.
(790713 9193), ജോയന്റ് കൺവീനർ – അജ്മൽ ഷക്കീർ (815789 2085). …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]